പടനിലം; കേരള നദ്വതുല്‍ മുജാഹിദീന്‍ (മര്‍കസുദഅവ) ആരാമ്പ്രം, പടനിലം ശാഖകള്‍ സംഘടിപ്പിച്ച ഇസ്ലാഹി ഫാമിലി സമ്മിറ്റ് സമാപിച്ചു.പുതു തലമുറയില്‍ വ്യാപകമാകുന്ന ലഹരി ഉപയോഗത്തിനെതിരെ കുടുംബംഗങ്ങളില്‍ ജാഗ്രത വേണമെന്നും സൈബര്‍ ഉപയോഗങ്ങളില്‍ കര്‍ക്കശമായ അച്ചടക്കം ശീലിക്കാന്‍ ചെറുപ്പത്തിലേ അവബോധം നല്‍കണമെന്നും ഇസ്ലാഹി സമ്മിറ്റ് അഭിപ്രായപ്പെട്ടു.കെ.എന്‍.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫൈസല്‍ നന്‍മണ്ട ഉദ്ഘാടനം ചെയ്തു.കെ.ഹുസൈന്‍ കുട്ടി സുല്ലമി അധ്യക്ഷത വഹിച്ചു.കെ.എന്‍.എം ജില്ലാ പ്രസിഡണ്ട് പി.ടി.അബ്ദുല്‍ മജീദ് സുല്ലമി, എബിലിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ.അഹമദ് കുട്ടി, കെ.എന്‍.എം ജില്ലാ അസി. സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍,മണ്ഡലം സെക്രട്ടറി എന്‍.പി.അബ്ദുല്‍ ഷീദ്, എഞ്ചിനീയര്‍ ഇബ്രാഹീം കുട്ടി, ഷൈജല്‍ കല്ലുരുട്ടി,പി.സി.അബ്ദുറഹിമാന്‍, മൈമൂന അബൂബക്കര്‍, ഷക്കീല ആരാമ്പ്രം, കെ. ജാബിര്‍ പ്രസംഗിച്ചു.
ആരാമ്പ്രം ഇസ്ലാഹി ഫാമിലി സമ്മിറ്റ് സമാപിച്ചു

