Kerala kerala

കത്ത് ചോര്‍ത്തിയത് എംവി ഗോവിന്ദന്റെ മകന്‍ തന്നെയെന്ന് ആവര്‍ത്തിച്ച് മുഹമ്മദ് ഷെര്‍ഷാദ്

തിരുവനന്തുരം: കത്ത് ചോര്‍ച്ച വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അയച്ച വക്കീല്‍ നോട്ടീസ് കിട്ടിയെന്ന് വ്യവസായി മുഹമ്മദ് ഷെര്‍ഷാദ്. നോട്ടീസിലെ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും കത്ത് ചോര്‍ത്തിയത് എംവി ഗോവിന്ദന്റെ മകന്‍ തന്നെയാണെന്നും മുഹമ്മദ് ഷെര്‍ഷാദ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവര്‍ത്തിച്ചു. നേരത്തെ ഉന്നയിച്ച പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും സിപിഎമ്മിനെയോ പാര്‍ട്ടി സെക്രട്ടറിയോ അല്ല കുറ്റപ്പെടുത്തിയതെന്നും ഷെര്‍ഷാദ് പറഞ്ഞു.

ഷെര്‍ഷാദിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

പാര്‍ട്ടി സെക്രട്ടറിയുടെ വക്കീല്‍ നോട്ടീസ് ഇന്ന് കാലത്ത് 10.45 നു രജിസ്റ്റര്‍ഡ് പോസ്റ്റ് മുഖനെ എന്റെ ചെന്നൈയിലെ ഫ്‌ലാറ്റില്‍ ലഭിച്ചു….നോട്ടീസില്‍ പറയുന്ന കാര്യങ്ങള്‍ തികച്ചും വാസ്തവവിരുദ്ധമാണ്. ഞാന്‍ എവിടെയും പാര്‍ട്ടിയെയോ പാര്‍ട്ടി സെക്രട്ടറിയെക്കുറിച്ചോ ഒന്നും പറഞ്ഞത്തിട്ടില്ല. ഞാന്‍ പറഞ്ഞത് പാര്‍ട്ടി സെക്രട്ടറിയുടെ മകനും രാജേഷ് കൃഷ്ണയുമായുള്ള ബന്ധത്തെക്കുറിച്ചാണ് അതിന്റെ പേരില്‍ കത്തു ചോര്‍ച്ചയില്‍ അദ്ദേഹത്തെ (മകനെ) സംശയമുണ്ട് എന്ന് മാത്രമാണ്..ഈ പറഞ്ഞതില്‍ ഞാന്‍ ഇന്നും ഉറച്ചുനില്‍ക്കുന്നു. നോട്ടിസിന് വ്യക്തമായ മറുപടി നല്‍കാന്‍ വേണ്ടി എന്റെ ഡല്‍ഹി ഹൈക്കോടതി, എറണാകുളം ജില്ലാക്കോടതി മാറ്റും കുടുബകോടതിയിലെ കേസുകള്‍ കൈകാര്യം ചെയ്യുന്ന എറണാകുളത്തെ അഡ്വക്കേറ്റ് ശ്രീജിത്ത് എസ് നായരെ ഏല്‍പ്പിച്ചിട്ടുണ്ട്. പാലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടും ഇപ്പോള്‍ രാജേഷ് കൃഷ്ണയുടെ അവസ്ഥയും അതാണ്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!