പത്തനംതിട്ട: ആരോപണങ്ങള്‍ തനിക്കെതിരെ ആണെന്ന് കരുതുന്നില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. യുവനടി തന്റെ അടുത്ത സുഹൃത്താണെന്നും തന്റെ പേര് ഇതുവരെ പരാതിയായി പറഞ്ഞിട്ടില്ലെന്നാ മാധ്യമങ്ങളോട് സംസാരിക്കവേ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. രാജ്യത്തെ നിയമസംവിധാനത്തില്‍ വിശ്വസിക്കുന്നു. ഓഡിയോ സന്ദേശങ്ങള്‍ വ്യാജമായി നിര്‍മിക്കുന്ന കാലമാണ്. പരാതി വന്നാല്‍ നിയമപരമായി നേരിടുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഹണി ഭാസ്കറുടെ ആരോപണം അവര്‍ തെളിയിക്കട്ടെ. ആരോപണങ്ങളെല്ലാം നിഷേധിച്ചു കൊണ്ടാണ് രാഹുല്‍ മാധ്യമങ്ങളോട് സംസാരിച്ചത്. താന്‍ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തെങ്കില്‍ പരാതി നല്കട്ടെയെന്നും രാഹുല്‍ പറഞ്ഞു. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ നടപടി നേരിടാന്‍ തയ്യാറാണെന്നും രാഹുല്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിനൊടുവിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി പ്രഖ്യാപിച്ചത്. തെറ്റ് ചെയ്തത് കൊണ്ടല്ല രാജിയെന്നും പ്രവര്‍ത്തകരുടെ ബുദ്ധിമുട്ട് മാനിച്ചു കൊണ്ടാണെന്നും ആയിരുന്നു രാജി പ്രഖ്യാപനത്തിന് ശേഷമുള്ള രാഹുലിന്റെ പ്രതികരണം. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്ത് തുടരും.
ആരോപണങ്ങള്‍ തനിക്കെതിരെ ആണെന്ന് കരുതുന്നില്ല; യുവനടി തന്റെ അടുത്ത സുഹൃത്ത്;തന്റെ പേര് ഇതുവരെ പരാതിയായി പറഞ്ഞിട്ടില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍

