പാലക്കാട്: സ്കൂള്‍ പരിസരത്ത് കണ്ടത്തിയത് മാരക സ്ഫോടക വസ്തു. പാലക്കാട് വടക്കന്തറ വ്യാസ വിദ്യാപീഠം പ്രീ പ്രൈമറി സ്കൂളിന് സമീപം കണ്ടെത്തിയത് മാരക സ്ഫോടക വസ്ത്തുവെന്ന് FIR. മനുഷ്യജീവന് ഭീഷണി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഫോടക വസ്തു ഉപേക്ഷിച്ചതെന്ന് FIR. എക്സ്പോസീവ് ആക്റ്റിലെ 3 ( a ) 4 e എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 10 വയസുഉള്ള കുട്ടിക്ക് പരിക്ക് പറ്റിയതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് വകുപ്പിലെ 75-ാം വകുപ്പ് ചുമത്തിയിട്ടുണ്ട്. RSS നിയന്ത്രണത്തിലുഉള്ള സ്കൂളില്‍ സ്ഫോടക വസ്തു എത്തിയതില്‍ അന്വേഷണം വേണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
പാലക്കാട് മൂത്താന്തറയിലെ സ്കൂള്‍ പരിസരത്ത് ഇന്നലെയാണ് സ്ഫോടനമുണ്ടായത്. സ്കൂര്‍ വളപ്പില്‍ നിന്നും ലഭിച്ച സ്ഫോടക വസ്തുവാണ് പൊട്ടി തെറിച്ചത്. 4 സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളില്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ ലഭിച്ചതെന്ന് ഡിവൈഎഫ്ഐ. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നും സ്ഫോടകവസ്തുതു സ്കൂള്‍ കോമ്പൗണ്ടില്‍ എത്തിയത് എങ്ങനെ വിശദമായ അന്വേഷണം വേണമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.

