Local

എസ് ഡി ടി യൂ പ്രതിഷേധിച്ചു

കോഴിക്കോട് : റെയില്‍വേ സ്റ്റേഷനിലെ പ്രീ പൈഡ് ഓട്ടോബേയില്‍ ക്യൂ സിസ്റ്റം പാലിച്ചു തൊഴിലെടുക്കുന്ന ഓട്ടോ ഡ്രൈവര്‍മാരെ വഞ്ചിതരാക്കി നിയമങ്ങളെ കാറ്റില്‍ പറത്തി അനധികൃത ഓട്ടം പിടിക്കുന്ന ഓട്ടോഡ്രൈവര്‍മാര്‍ക്കെതിരെ എസ് ഡി ടി യൂ (സോഷ്യല്‍ ഡെമോക്രറ്റിക് ട്രേഡ് യൂണിയന്‍ )സിറ്റി ഏരിയ കമ്മറ്റി പ്രതിഷേധിച്ചു.

നിയമങ്ങള്‍ പാലിക്കാതെ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചു ഓട്ടം പിടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ തൊഴിലാളികളെ സംഘടിപ്പിച്ചു ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും പ്രതിഷേധം വരും ദിവസങ്ങളിലും ആവര്‍ത്തിക്കുമെന്നും എസ് ഡി ടി യൂ ജില്ല സെക്രട്ടറി ഗഫൂര്‍ വെള്ളയില്‍ പറഞ്ഞു. ജില്ല കമ്മറ്റി അംഗം അഷ്‌കര്‍ വെള്ളയില്‍, മുഹമ്മദ് തന്‍സീര്‍, ശ്രീജേഷ്, ജാഫര്‍, ഉമ്മര്‍, ഹര്‍ഷാദ്, സഹുദ്, മുസമ്മില്‍,മുജീബ് തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!