National

പ്രധാനമന്ത്രി മോദിയുടെ പോളണ്ട് , യുക്രെയിൻ സന്ദർശനം;യുക്രെനിൽ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാനാകുമെന്ന് മോദി

പോളണ്ട് , യുക്രെയിൻ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി യാത്ര പുറപ്പെട്ടത്. യുക്രെയിൻ സംഘർഷം അവസാനിക്കുന്നതിന് ഇന്ത്യയുടെ കാഴ്ചപ്പാട് മുന്നോട്ടു വയ്ക്കും എന്ന് യാത്രയ്ക്ക് മുമ്പായി നടത്തിയ പ്രസ്താവനയില്‍ നരേന്ദ്ര മോദി വ്യക്തമാക്കി. മേഖലയിലെ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു.റഷ്യ, യുക്രെയിൻ സംഘർഷം തുടരുന്നതിനിടെയാണ് മോദിയുടെ സന്ദർശനം. വെള്ളിയാഴ്ച ഏഴു മണിക്കൂർ പ്രധാനമന്ത്രി യുക്രെയിൻ തലസ്ഥാനമായ കീവിലുണ്ടാകും. യുക്രെയിൻ പ്രസിഡൻറ് വ്ളോഡിമിർ സെലൻസ്കിയുമായി മോദി ചർച്ച നടത്തും. യുക്രെയിനിലെ ഇന്ത്യൻ വിദ്യാർത്ഥികളെയും നരേന്ദ്ര മോദി കാണും. റഷ്യ യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാൻ ചർച്ച വേണം എന്ന നിലപാട് നരേന്ദ്ര മോദി ആവർത്തിക്കും.എന്നാൽ, പ്രശ്ന പരിഹാരത്തിനുള്ള മധ്യസ്ഥ ശ്രമം മോദിയുടെ അജണ്ടയിലില്ലെന്ന് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. കഴിഞ്ഞ മാസം മോദി റഷ്യയിലെത്തിയത് യുക്രെയിൻറെ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിരുന്നു. പോളണ്ടിലെ അതിർത്തി നഗരമായ ഷെംഷോയിൽ നിന്ന് പത്തു മണിക്കൂർ ട്രെയിൻ യാത്ര നടത്തിയാവും മോദി കീവിൽ എത്തുക. പോളണ്ട് പ്രധാനമന്ത്രി ഡോണൾഡ് ടസ്കുമായി മോദി നാളെ കൂടിക്കാഴ്ച നടത്തും. 45 വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്. പോളണ്ട് സന്ദര്‍ശനത്തിനുശേഷമായിരിക്കും പ്രധാനമന്ത്രി യുക്രെയിനിലേക്ക് പോവുക. നയതന്ത്ര ബന്ധം ആരംഭിച്ച് 30വര്‍ഷത്തിനുശേഷം യുക്രെയിൻ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!