ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോളണ്ട് സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. ഇന്ത്യ-പോളണ്ട് നയതന്ത്ര ബന്ധത്തിന്റെ 70-ാം വാര്‍ഷികത്തിന്റെ ഭാഗമായിക്കൂടിയാണ് സന്ദര്‍ശനം. ഇന്നും നാളെയുമാണ് പ്രധാനമന്ത്രി പോളണ്ടിലുണ്ടാവുക.
45 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ടിലെത്തുന്നത്. 1979ല്‍ മോറാര്‍ജി ദേശായ് ആണ് പോളണ്ട് സന്ദര്‍ശിച്ച അവസാന ഇന്ത്യന്‍ പ്രധാനമന്ത്രി. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധം മെച്ചപ്പെടുത്തല്‍, പ്രതിരോധ മേഖലയിലെ സഹകരണം, സാംസ്‌കാരിക വിനിമിയം തുടങ്ങിയവയും ചര്‍ച്ചയാകും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് മെമ്പര്‍ ഡാരിയസ് ജോണ്‍സ്‌കി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.