കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സംഗമം സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് ജന:സെക്രട്ടറി ടി മൊയ്തീൻകോയ ഉദ്ഘാടനം ചെയ്തു, സിദ്ധീഖ് തെക്കയിൽ അദ്യക്ഷത വഹിച്ച ചടങ്ങിൽ കെ എം എ റഷീദ് ഉപഹാര സമർപ്പണം നടത്തി നിസാം കാരശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.ഒ ഹുസ്സൈൻ, അരിയിൽ മൊയ്തീൻ ഹാജി, എം ബാബുമോൻ, കുഞ്ഞിമാരക്കാർമലയമ്മ,കെ പി സൈഫുദ്ധീൻ, കെ ബഷീർ മാസ്റ്റർ, സനൂഫ് റഹ്മാൻ അൻഫാസ് കാരന്തൂർ, സുഫിയാൻ പന്തീർപാടം, കെ കെ ഷമീൽ സ്വാഗതവും ഉബൈദ് ജി കെ നന്ദിയും പറഞ്ഞു