Kerala News

ഭര്‍ത്താവ് തൂങ്ങി മരിച്ചതറിഞ്ഞ് ഭാര്യ ആസിഡ് കുടിച്ച് ജീവനൊടുക്കി

ഭര്‍ത്താവ് ആത്മഹത്യ ചെയ്തത് അറിഞ്ഞ് ഭാര്യയും ജീവനൊടുക്കി. നെടുമങ്ങാട് ഉഴമലയ്ക്കല്‍ പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപര്‍ണ (26) എന്നിവരാണ് മരിച്ചത്. രാജേഷ് വീട്ടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. മരണ വിവരം അറിഞ്ഞ ഭാര്യ ആസിഡ് കഴിച്ചാണ് ആത്മഹത്യ ചെയ്തത്.
ഇരുവര്‍ക്കും മൂന്നര വയസുള്ള മകളുണ്ട്.

ഇരുവരും ഒരാഴ്ചയായി ചില സൗന്ദര്യ പിണക്കങ്ങള്‍ കാരണം മാറി താമസിക്കുകയായിരുന്നു.അപര്‍ണയുടെയും രാജേഷിന്റെയും വീടുകള്‍ തമ്മില്‍ 100 മീറ്റര്‍ അകലം മാത്രമേയുള്ളൂ. ഇന്നലെ വൈകിട്ട് അപര്‍ണ്ണയുടെ വീട്ടിലെത്തിയ രാജേഷ് ഭാര്യയെയും മകളെയും വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ അപര്‍ണ ഭര്‍ത്താവിനൊപ്പം പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് രാത്രിയില്‍ രാജേഷ് വീട്ടില്‍ വന്ന് മുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു.

ഇന്ന് രാവിലെ പത്തരയോടെയാണ് രാജേഷിന്റെ മരണ വാര്‍ത്ത അപര്‍ണ അറിയുന്നത്. ഉടന്‍തന്നെ അപര്‍ണ വീട്ടില്‍ കയറി ആസിഡ് എടുത്ത് കുടിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും, അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയവേ ഒരു മണിയോടെയാണ് അപര്‍ണ മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വലിയമല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!