ജെന്‍ഡര്‍ ന്യൂട്രല്‍ വിവാദത്തില്‍ മുസ്ലീം ലീഗിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ക്ലാസ്സുകളില്‍ കുട്ടികളെ ഇടകലര്‍ത്തി ഇരുത്തിയാല്‍ ജെന്‍ഡര്‍ ഇക്വാളിറ്റി ആവില്ല. തല തിരിഞ്ഞ പരിഷ്‌കാരമാണത്. ലീഗ് പറഞ്ഞതില്‍ കാര്യമുണ്ടെന്ന് കെ.മുരളീധരന്‍ പറഞ്ഞു. ലീഗ് മാത്രമല്ല കേരളത്തിലെ ജനങ്ങള്‍ ആ രീതിയില്‍ ഉള്ള ഇരിപ്പൊന്നും ഇഷ്ടപ്പെടില്ല. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കൂടുതല്‍ പരിഷ്‌കാരങ്ങളിലേക്ക് പോകേണ്ടതില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യം വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്‌കൂളുകളില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നത് അപകടകരമാണെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജെന്‍ഡര്‍ ന്യൂട്രല്‍ വിഷയം മതപരമല്ല, ധാര്‍മികമായ പ്രശ്‌നമാണ്. ലിബറലിസം കൊണ്ടുവരാനുള്ള ശ്രമത്തെയാണ് എതിര്‍ക്കുന്നത്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കിയാല്‍ കുട്ടികള്‍ വഴിതെറ്റും. അതിനാല്‍ ഇത് പിന്‍വലിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും എന്നിങ്ങനെയായിരുന്നു പി എം എ സലാം പറഞ്ഞത്.