News

താങ്കളുടെ പോരാട്ടവീര്യം നിരവധി യുവതലമുറയെ പ്രചോദിപ്പിക്കും; റെയ്‌നക്ക് കത്തയച്ച് പ്രധാനമന്ത്രി

എംഎസ് ധോണിക്കൊപ്പം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സുരേഷ് റെയ്നക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. റെയ്‌നയുടെ പോരാട്ടവീര്യം നിരവധി യുവതലമുറയെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം വളരെ ചെറുപ്പവും ഊര്‍ജസ്വലനുമാണെന്നും മോദി കത്തില്‍ പറയുന്നു.

‘ആഗസ്റ്റ് 15ന് നിങ്ങള്‍ ജീവിതത്തിലെ ഏറ്റവും കടുപ്പമേറിയ തീരുമാനങ്ങളിലൊന്നാണ് എടുത്തത്. വിരമിക്കല്‍ എന്ന വാക്ക് ഉപയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം നിങ്ങള്‍ വളരെ ചെറുപ്പവും ഊര്‍ജസ്വലനുമാണ്. സാഹചര്യം ആവശ്യപ്പെടുമ്പോള്‍ ക്യാപ്റ്റന് ആശ്രയിക്കാവുന്ന ബൗളറെന്ന നിലയിലും മികച്ച ബാറ്റ്‌സ്മാനെന്ന നിലയിലും തലമുറകള്‍ നിങ്ങളെ ഓര്‍മിക്കും. നിങ്ങളുടെ ഫീല്‍ഡിംഗ് മാതൃകാപരവും പ്രചോദനം നല്‍കുന്നതുമായിരുന്നു.’

‘ബാറ്റ്‌സ്മാനെന്ന നിലയില്‍ നിങ്ങളുടെ പ്രകടനം പ്രത്യേകിച്ചും പുതിയ ഫോര്‍മാറ്റായ ടി20യില്‍ മറ്റുള്ളവരില്‍ നിന്നും വേര്‍തിരിച്ച് നിര്‍ത്താവുതാണ്. ഇത് എളുപ്പമുള്ള ഫോര്‍മാറ്റല്ല. സമയത്തിന് അനുസരിച്ച് വളരെ പെട്ടെന്നു കളിയില്‍ മാറ്റം ആവശ്യപ്പെടുന്ന കളിയാണിത്. 2011ലെ ലോകകപ്പില്‍, പ്രത്യേകിച്ചും അവസാന ഘട്ടങ്ങളില്‍ നിങ്ങളുടെ സംഭാവനകള്‍ ഇന്ത്യ ഒരിക്കലും മറക്കില്ല. നിങ്ങളുടെ കവര്‍ ഡ്രൈവുകള്‍ ഇനി കാണാനാവില്ലെന്നത് ഭൂരിഭാഗം ആരാധകരെയും നിരാശപ്പെടുത്തുമെന്ന് ഉറച്ച വിശ്വാസത്തോടെ തന്നെ പറയാന്‍ കഴിയും.’

‘നിങ്ങള്‍ വ്യക്തിപരമായ വിജയത്തിനു വേണ്ടിയല്ല, മറിച്ച് ടീമിന്റെ വിജയത്തിനു വേണ്ടിയാണ് കളിച്ചത്. ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തോടുള്ള നിങ്ങളുടെ സഹാനുഭൂതി തന്നെയാണ് കാണിക്കുന്നത്. വനിതാ ശാക്തീകരണം, സ്വച്ഛ് ഭാരത് എന്നിവയടക്കം ആവശ്യമുള്ളപ്പോഴെല്ലാം നിങ്ങള്‍ സഹായം വാഗ്ദാനം ചെയ്ത് മുന്നോട്ട് വന്നിട്ടുണ്ട്. ഭാവിയില്‍ എന്താണോ നിങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് അതില്‍ വിജയിക്കുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്.’ മോദി കത്തില്‍ കുറിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!