മുൻ ഇന്ത്യൻ നായകൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം നടത്തിയത് ഇന്ത്യയിലെ 130 കോടി ജനങ്ങളെ നിരാശരാക്കിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം ഇക്കാര്യം തന്റെ കത്തിലൂടെ താരത്തെ ഇക്കാര്യം അറിയിചു. ഓഗസ്റ്റ് 15ന് ധോണി വിരമിക്കൽ പ്രഖ്യാപിച്ച് പങ്കുവച്ച ട്വീറ്റിനെക്കുറിച്ച് പ്രതിപാദിച്ചാണ് കത്തിന്റെ തുടക്കം.
ഒന്നര പതിറ്റാണ്ടു നീണ്ട കരിയറിൽ രാജ്യത്തിനു വേണ്ടി നൽകിയ നേട്ടത്തിന് ധോണിയോട് കടപ്പെട്ടിരിക്കുവെന്നും ഈ പ്രഖ്യാപനത്തിൽ നിരാശയുണ്ടെന്നും അദ്ദേഹം കത്തിൽ പറയുന്നു. ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് താങ്കൾ. മികച്ച ക്യാപ്റ്റൻമാരിൽ ഒരാൾ, ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ എന്ന നിലയിൽക്കൂടിയാകും ചരിത്രം താങ്കളെ അടയാളപ്പെടുത്തുകയെന്നും അദ്ദേഹം കൂട്ടി ചേർത്തു. പ്രധാനമന്ത്രിയോട് നന്ദി അറിയിച്ച് ധോണി തന്റെ മറുപടി കത്ത് ട്വിറ്ററിലൂടെ നൽകി.

