Kerala kerala

കോഴിക്കോട് വന്‍ ലഹരിവേട്ട; 94.31 ഗ്രാം എം.ഡി.എം.എ പിടികൂടി; അഞ്ച് യുവാക്കള്‍ പിടിയില്‍

കോഴിക്കോട് : പുതിയ സ്റ്റാന്റ് പരിസരത്ത് വച്ച് കാറില്‍ വില്‍പനക്കായി കൊണ്ട് 94.31 ഗ്രാം എം.ഡി.എം.എ പിടികൂടി. കണ്ണൂര്‍ സ്വദേശികളായ ചക്കരക്കല്ല് അയിഷ മന്‍സില്‍ മുഹമദ് ആദില്‍ പി.എസ് , (19) ചക്കര കല്ല് ബിസ്മില്ല മന്‍സില്‍ മുഫീദ്ധീന്‍ ഷിബിലി സി.എം (20) മലപ്പുറം സ്വദേശികളായ മഞ്ചേരി കറുത്തേടത്ത് ഹൗസില്‍ സല്‍മാന്‍ ഫാരിസ് കെ (26) മഞ്ചേരി തലാപ്പില്‍ ഹൗസില്‍ അലി റഷിന്‍ ടി (19) മഞ്ചേരി പാറക്കല്‍ ഹൗസില്‍ ഫിറോസ് ഖാന്‍ . പി (23) എന്നിവരെ
കോഴിക്കോട് സിറ്റി പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീമും, , കസബ എസ്.ഐ, ആര്‍ ജഗ്മോഹന്‍ ദത്തിന്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേര്‍ന്ന് പിടികൂടി.

ബംഗളൂരുവില്‍ നിന്നാണ് ലഹരിമരുന്ന് കൊണ്ടു വന്നത്. പിടികൂടിയ മയക്കു മരുന്നിന് വിപണിയില്‍ അഞ്ച് ലക്ഷം രൂപ വില വരും. പിടിയിലായ അഞ്ച് പേരും ലഹരി ഉപയോഗിക്കുന്നവരാണ്. ബീച്ചിലും , മാളിലും കറങ്ങി നടക്കാനും , വലിയ ഹോട്ടലുകളില്‍ റൂം എടുത്ത് ആര്‍ഭാട ജീവിതം നയിക്കാനാണ് പിടിയിലായ യുവാക്കള്‍ ലഹരി വില്‍പന തുടങ്ങിയത്.

കസബ എസ്.ഐ ആര്‍ ജഗ്മോഹന്‍ ദത്ത്, ഡന്‍സാഫ് എസ്.ഐ മനോജ് എടയേടത്ത്, എ.എസ്.ഐ അബ്ദുറഹ്‌മാന്‍ കെ, അനീഷ് മൂസ്സേന്‍വീട്, അഖിലേഷ് കെ , ജി നേഷ് ചൂലൂര്‍, സുനോജ് കാരയില്‍ , സരുണ്‍ കുമാര്‍. പി.കെ, ലതീഷ് എം.കെ, . അഭിജിത്ത്. പി, അതുല്‍ ഇ.വി, കസബ സ്റ്റേഷനിലെ എസ്. സി.പി ഒ മാരായ രാജീവ്കുമാര്‍ പാലത്ത്, രജീഷ് എ.കെ, സി.പി.ഒ മാരായ ദിപിന്‍ കെ, മുഹമദ് സക്കറിയ എന്നിവരാണ് അന്വേക്ഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!