Kerala

കെ എസ് ആർ ടി സി ബസിനുള്ളില്‍ ഛര്‍ദിച്ച പെണ്‍കുട്ടിയെ തടഞ്ഞുവച്ച് ജീവനക്കാര്‍ ബസ് കഴുകിച്ചു

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിനുള്ളിൽ ഛർദിച്ചതിന് പെൺകുട്ടിയെയും സഹോദരിയെയും തടഞ്ഞുവച്ച് ബസ് കഴുകിച്ചുവെന്ന് ആക്ഷേപം. തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഡിപ്പോയിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.

നെയ്യാറ്റിൻകര ഡിപ്പോയിലെ ആർ എൻ സി 105 –ാം നമ്പർ ചെമ്പൂര്- വെള്ളറട ബസിലാണ് പെൺകുട്ടി ഛർദിച്ചത്. ഇതുകണ്ട് ഡ്രൈവർ ഇരുവരോടും കയർത്ത് സംസാരിച്ചു. ബസ് വെള്ളറട ഡിപ്പോയിൽ നിറുത്തിയപ്പോൾ ഇരുവരും ഇറങ്ങാൻ ശ്രമിക്കവെ ബസ് കഴികിയിട്ട് പോയാൽ മതി എന്ന് ഡ്രൈവർ പറയുകയായിരുന്നു.

ഇതേത്തുടർന്ന് ഡിപ്പോയിലുണ്ടായിരുന്ന വാഷ്ബെയ്സിനിൽ നിന്ന് കപ്പിൽ വെള്ളമെടുത്ത് പെൺകുട്ടിയും സഹോദരിയും ചേർന്ന് ബസ് കഴുകി വൃത്തിയാക്കി. ഇതിനുശേഷമാണ് പോകാൻ അനുവദിച്ചത്. ബസ് വൃത്തിയാക്കാൻ പ്രത്യേക ജീവനക്കാരുള്ളപ്പോഴാണ് യാത്രക്കാരായ രണ്ട് പെൺകുട്ടികളെക്കൊണ്ട് ബസ് കഴുകിച്ചത്.ബസ് കഴുകേണ്ടിവന്ന പെൺകുട്ടിയുടെ അച്ഛനും കെ എസ് ആർ ടി സിയിലെ ഡ്രൈവറാണ്. സംഭവത്തെക്കുറിച്ച് പരാതി നൽകിയോ എന്ന് വ്യക്തമല്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!