അവിവാഹിതയാണെന്ന കാരണത്താൽ ഗർഭഛിദ്രം നിഷേധിക്കാനാകില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന നീരീക്ഷണം.സ്ത്രീയുടെ ജീവന് ഭീഷണിയില്ലെങ്കില്‍ ഗര്‍ഭഛിദ്രമാകാമെന്ന് കോടതി നിരീക്ഷിച്ചു.ഗർഭം 24 ആഴ്ച്ച പിന്നിട്ട യുവതിക്ക് ഗർഭഛിദ്രം നടത്താമോ എന്നതിൽ സുപ്രീം കോടതി റിപ്പോർട്ട് തേടി. മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ദില്ലി എംയിസിനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത് രാജ്യത്തെ നിലവിലെ നിയമം അനുസരിച്ച് 24 ആഴ്ച പിന്നിട്ട ഗ൪ഭച്ഛിദ്ര൦ അനുവദനീയമല്ല.യുവതിയുടെ ഹർജി നേരത്തെ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു.മെഡിക്കല്‍ ഗര്‍ഭഛിദ്ര നിയമത്തില്‍ ഭര്‍ത്താവ് എന്നല്ല പകരം പങ്കാളിയെന്നാണ് പറയുന്നത്. അവിവാഹിതരെ കൂടി ഉദ്ദേശിച്ചാണ് നിയമനിര്‍മാണം.ആവശ്യമില്ലാത്ത ഗര്‍ഭത്തിന്റെ വേദനകളിലേക്ക് സ്ത്രീയെ വിടുന്നത് പാര്‍ലമെന്ററി ഉദ്ദേശത്തിന് എതിരായി പോകുമെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണങ്ങള്‍.അവിവാഹിതയാണെന്ന കാരണത്താല്‍ ഗര്‍ഭഛിദ്രം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്നും സുപ്രിംകോടതി പറഞ്ഞു.
നിലവിലെ നിയമപ്രകാരം ഗര്‍ഭഛിദ്രം ഇന്ത്യയില്‍ കുറ്റമാണ്. മൂന്നുവര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. 1971ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമമാണ് (Medical Termination of Pregnancy Act) ഗര്‍ഭഛിദ്രം ഇന്ത്യയില്‍ കുറ്റമാണെന്ന് വ്യക്തമാക്കുന്നത്. എന്നാല്‍, രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് ചില പ്രത്യേക സാഹചര്യങ്ങളില്‍ ഗര്‍ഭഛിദ്രം നടത്താമെന്നാണ് നിയമം.. ഇത്തരത്തില്‍ അനുവദനീയമായ സാഹചര്യങ്ങള്‍ നിയമത്തില്‍ വിവരിക്കുന്നുണ്ട്.