സോഷ്യൽ മീഡിയയിൽ ചർച്ചയായി തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളുടെ വ്യത്യസ്ത പ്രതിഷേധം.ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നത് തടയാൻ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ചില പരിഷ്കാരങ്ങൾ നടത്തിയ സദാചാര ഗുണ്ടകൾക്കെതിരെയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം.അടുത്തിരിക്കാൻ വിലക്കുമായെത്തിയവർക്ക് മുന്നിൽ ഒരാൾക്ക് മാത്രം ഇരിക്കാവുന്ന കസേരയിൽ ഒരാൾ മറ്റൊരാളുടെ മടിയിലിരുന്നാണ് പ്രതിഷേധിച്ചത്.ചൊവ്വാഴ്ച വിദ്യാർത്ഥികളെത്തിയപ്പോഴാണ് ബസ് സ്റ്റോപ്പിലെ ഇരിപ്പിടിങ്ങൾ വെട്ടിപ്പൊളിച്ച രീതിയിൽ കണ്ടത്. ഇതിന്റെ ചിത്രം മുൻ എംഎൽഎ കെ എസ് ശബരീനാഥനടക്കമുള്ളവരും പങ്കുവച്ചിട്ടുണ്ട്. സിഇടി പൂർവ്വവിദ്യാർത്ഥിയാണ് ശബരീനാഥൻ.
പോസ്റ്റിന്റെ പൂർണ്ണ രൂപം:
CET (തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ്) പരിസരത്തുള്ള വെയ്റ്റിംഗ് ഷെഡിലെ ബെഞ്ച് ചില സദാചാരവാദികൾ മുറിച്ചു മൂന്നു സീറ്റുകളാക്കി മാറ്റി. വിദ്യാർഥികൾ, ആൺകുട്ടികളും പെൺകുട്ടികളും കൂട്ടംകൂടി ഇരിക്കുന്നു എന്നായിരുന്നത്രെ പരാതി! ഇതിന് മനോഹരമായ ഒരു മറുപടി CET യിലെ മിടുക്കർ നൽകി. അവർ കൂട്ടുകാരെല്ലാവരും ചേർന്നു ഈ സീറ്റുകളിൽ അങ്ങ് ഒത്തുകൂടി….ഒരു മിന്നലുമടിച്ചില്ല മാനവും ഇടിഞ്ഞില്ല,CETക്കാർക്ക് ഒരു മനസ്സാണ് എന്ന് വീണ്ടും തെളിയിച്ചു.Proud to be a CETian 😊😊
വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ഗായകൻ ഹരീഷ് ശിവരാമകൃഷ്‌ണനും രംഗത്തെത്തിയിട്ടുണ്ട്
”സിഇടി പിള്ളേരെ – നിങ്ങൾ മരണ മാസ്സ് ആണ് മക്കളെ … ബെഞ്ച് വെട്ടിയവന്മാരുടെ ഒക്കെ മാനസിക അവസ്ഥ അതി ഭീകർ ഹേ.ps: നിന്റെ വീട്ടിലെ പെണ്ണുങ്ങൾ ഇങ്ങനെ ചെയ്താൽ നിനക്കു ഓക്കേ ആണോ എന്ന് ചോദിക്കാൻ വരുന്ന കെ7 അങ്കിൾസ്, എന്റെ വീട്ടിലെ പെണ്ണുങ്ങൾ ഒക്കെ സ്വയം തീരുമാനം എടുക്കാൻ കഴിവുള്ള ആളുകൾ ആണ് കേട്ടോ. അതിൽ എന്റെ പെർമിഷൻ വേണ്ടാ അവർക്ക്. ഹരീഷ് കുറിച്ചു.