കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ വിവാഹം ഈ മാസം 4 ന് നടന്നിരുന്നു. വിവാഹചടങ്ങില്‍ നിന്നാണ് കോവിഡ് ബാധിച്ചതെന്ന് സംശയിക്കുന്നു. എന്‍.ആര്.എച്ച്.എം താത്കാലിക ഡോക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4നു ശേഷം ഡോക്ടര്‍ ആശുപത്രിയില്‍ വന്നിട്ടില്ലെന്നും ആശങ്കപ്പെടാനുള്ള സാഹചര്യം ഇല്ലെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തവരില്‍ ലക്ഷണമുണ്ടോ എന്നുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ്

