കോഴിക്കോട് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്വാറന്റൈന്‍ കേന്ദ്രമായി പ്രവര്‍ത്തിച്ച കുന്ദമംഗലത്തെ പ്രീ മെഡ്രിക് ഹോസ്റ്റല്‍ കോവിഡ് ആശുപത്രിയാക്കി മാറ്റും. നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്ന നൂറോളം പേരുടെ കോവിഡ് ടെസ്റ്റ് ഇന്ന് ഇവിടെ വെച്ച് നടത്തുന്നുണ്ട്.
ജില്ലയുടെ വിവധ ഭാഗങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇത്. ഇന്നലെ കുന്ദമംഗലത്തിന്റെ സമീപ പ്രദേശങ്ങളായ പതിമംഗലത്ത് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടാതെ പെരുവയല്‍, പെരുമണ്ണ തുടങ്ങിയ സ്ഥലങ്ങളില്‍ കണ്ടെയ്ന്‍മെന്റ് സോണാക്കിയിരുന്നു. ആശുപത്രിയില്‍ കുന്ദമംഗലം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ സജ്ജീകരണങ്ങള്‍ നടന്നുവരികയാണ.

