Kerala

മലയാള ഹിറ്റ്‌ ചലച്ചിത്രം ‘ഷാർജ ടു ഷാർജ’ സംവിധായകന്‍ വേണുഗോപൻ രാമാട്ട് അന്തരിച്ചു

മലയാള ചലച്ചിത്ര സംവിധായകന്‍ വേണുഗോപൻ രാമാട്ട് അന്തരിച്ചു. അറുപത്തി ഏഴ് വയസായിരുന്നു. ചേർത്തല കടക്കരപ്പള്ളി സ്വദേശിയാണ്. സംസ്കാരം ഇന്ന് രാത്രി 8.30നു വീട്ടുവളപ്പിൽ നടക്കും. മലയാളത്തിന്‍റെ പ്രശസ്ത സംവിധായകന്‍ പി. പദ്മരാജന് ഒപ്പം സഹ സംവിധായകന്‍ ആയി പ്രവര്‍ത്തിച്ച ആളാണ് വേണുഗോപൻ. പത്ത് വര്‍ഷം ആയിരുന്നു അദ്ദേഹം പദ്മരാജന് ഒപ്പം ഉണ്ടായിരുന്നത്. മുന്തിരി തോപ്പുകൾ, നൊമ്പരത്തി പൂവ്, ഇന്നലെ, സീസൺ, ഞാൻ ഗന്ധർവ്വൻ എന്നിങ്ങനെ നിരവധി സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചു. 1995ൽ പുറത്തിറങ്ങിയ കുസൃതി കുറുപ്പാണ് വേണു ഗോപന്‍ ആദ്യം സംവിധാനം ചെയ്ത സിനിമ.ഷാർജ ടു ഷാർജ, ചൂണ്ട, സ്വർണം, റിപ്പോർട്ടർ, സർവോപരി പാലക്കാരൻ, തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകളുടെ സംവിധായകനായിരുന്നു വേണുഗോപൻ. ലതയാണ് വേണുഗോപന്‍റെ ഭാര്യ. ലക്ഷ്മി, വിഷ്ണു ഗോപൻ എന്നവരാണ് മക്കള്‍. രവീഷ് ആണ് മരുമകന്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!