80 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും കടത്തിയ കേസിൽ പിടികിട്ടാപുള്ളിയായിരുന്ന നിലമ്പൂർ സ്വദേശികോട്ടയിൽ വീട്ടിൽ അബ്ദുൾ സലാമും ഇയാളുടെ കാമുകി വെസ്റ്റ് ബംഗാൾ സ്വദേശി ബർദൻ ജില്ലയിൽ ഹത്ത് ഡേവൻ വില്ലേജിൽ ദലി ഖാത്വൻ (നജ്മ)യും 12 കിലോ കഞ്ചാവുമായി അറസ്റ്റിൽ
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ് ഐ.പി.എസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം Dysp അബ്ദുൾ ബഷീർ, ഇൻസ്പെക്ടർ എ. അശ്വത് എന്നിവരുടെ നിർദേശാനുസരണം കോട്ടക്കൽ എസ്.ഐ പ്രിയന്റെ നേതൃത്വത്തിൽ കോടക്കൽ പോലീസും മലപ്പുറം ജില്ലാ ആന്റി നാർകോട്ടിക് സംഘവും ചേർന്ന് കോട്ടകൽ വെച്ചാണ് ഇവരെ പിടികൂടിയത്. പിടിക്കപ്പെട്ട അബ്ദുൾ സലാം 2021 ൽ180 കിലോ കഞ്ചാവും 1 കിലോ ഹാഷിഷ് ഓയിലും കടത്തിയതിന് നിലമ്പൂർ റേഞ്ച് എക്സൈസ് രജിസ്റ്റർ ചെയ്ത കേസ്സിലെ പിടികിട്ടാപുള്ളിയാണ്. ഈ സംഭവത്തിന് ശേഷം ഒളിവിൽ പോയി ആന്ധ്രാപ്രദേശിൽ താമസിച്ച് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തികൊണ്ടിരുന്ന ആളാണ് സലാം.

