National News

പൊതുജനമധ്യത്തിൽ വച്ച് ജൂനിയർ എൻജിനിയറുടെ മുഖത്തടിച്ച് വനിതാ എംഎൽഎ

മുംബൈ: പൊതുജനമധ്യത്തിൽ വച്ച് ജൂനിയർ എൻജിനിയറുടെ മുഖത്തടിച്ച് വനിതാ എംഎൽഎ. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ അനധികൃത കയ്യേറ്റം ഒഴിപ്പിക്കൽ നടപടിയുടെ ഭാഗമായുണ്ടായ തർക്കത്തിനിടെയാണ് വനിതാ എംഎൽഎയുടെ പരാക്രമം ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

മഹാരാഷ്ട്രയിലെ മീര ഭായിന്ദറിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ ഗീത ജയിനാണ് യുവ എൻജിനീയറുടെ മുഖത്തടിച്ചത്. ജില്ലയിലെ അനധീകൃത നിർമാണം ഒഴിപ്പിക്കാനെത്തിയ സംഘത്തിൽപ്പെട്ട യുവ എൻജിനീയർക്കാണ് തല്ലുകിട്ടിയത്. ഒരുഗുണവുമില്ലാത്തവൻ എന്നും പറഞ്ഞാണ് എംഎൽഎയുടെ മർദ്ദനമുണ്ടായത്.

മീരാ ഭയന്ദർ മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ ഒരു അറിയിപ്പും കൂടാതെ ഒരു വീട്ടിലെ താമസക്കാരെ ഒഴിപ്പിക്കുകയും കെട്ടിടം പൊളിക്കുകയും ചെയ്ത നടപടി ചോദ്യം ചെയ്താണ് എംഎൽഎയുടെ നടപടി. ഉദ്യോഗസ്ഥരുടെ ഈ നടപടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ റോഡിൽ ഇറങ്ങേണ്ടി വന്നതായും എംഎൽഎ ആരോപിച്ചു.

തങ്ങളുടെ വീട് പൊളിക്കുമ്പോൾ കരയുന്ന സ്ത്രീകളെ നോക്കി ഉദ്യോഗസ്ഥൻ ചിരിക്കുന്നത് കണ്ടപ്പോൾ താൻ അസ്വസ്ഥനാകുകയായിരുന്നു. അവരെ തല്ലിയത് തന്റെ സ്വാഭാവികമായ പ്രതികരണമാണെന്ന് ഒരു പ്രാദേശിക വാർത്താ ചാനലിനോട് സംസാരിച്ച ഗീത ജെയിൻ പറഞ്ഞു.

എംഎൽഎ രണ്ട് എൻജിനീയർമാരോടും ദീർഘനേരം തർക്കച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ തർക്കം രൂക്ഷമായതിന് പിന്നാലെ ഇതിൽ ഒരാളുടെ കോളറിന് പിടിക്കുകയും മുഖത്തടിക്കുകയുമായിരുന്നു.

കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ എൻജിനീയർമാർക്ക് എന്ത് അധികാരമെന്നും എംഎൽഎ ചോദിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള സർക്കാർ ഉത്തരവ് കാണിക്കാനും ഇവർ ആവശ്യപ്പെടുന്നുണ്ട്. നേരത്തെ ബിജെപി നേതാവായിരുന്ന ഇവർ, ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച് മേയറായിരുന്നു. 2019ലെ തെരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിച്ചാണ് എംഎൽഎ ആയത്. പിന്നീട്, ബിജെപിയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ജെയിൻ സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് നിരവധി കമന്റുകളും ഇതിന്റെ അടിയിൽ വന്നിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!