സംസ്ഥാനത്തെ ഈ വർഷത്തെ ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലത്തിൽ ആകെ 2028 സ്‌കൂളുകളിലായി 3,61,091 പേര്‍ പരീക്ഷ എഴുതിയതില്‍ 3,02,865 പേര്‍ ഉന്നത വിജയം നേടി.കഴിഞ്ഞ വര്‍ഷം 87.94 ആയിരുന്നു വിജയശതമാനം. ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്തും. മുഴുവന്‍ വിഭാഗങ്ങളിലുമായി ഇത്തവണ പരീക്ഷ എഴുതിയത് 212,286 ആണ്‍കുട്ടികളും 2,10,604 പെണ്‍കുട്ടികളുമാണ് (ആകെ 4,22,896) വിജയ ശതമാനം കൂടുതൽ കോഴിക്കാട് ജില്ലയിലാണ്. 87.79 ശതമാനം. കുറവ് വിജയശതമാനം വയനാടാണ്. 75.07 ശതമാനം. 78 സ്‌കൂളുകളാണ്. ഇതിൽ മൂന്നെണ്ണം എണ്ണം സർക്കാർ സ്കൂളാണ്. 44 അൺ എയ്ഡഡ് സ്കൂളും ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ വർഷം 136 സ്കൂളുകളാണ് 100 ശതമാനം വിജയം നേടിയിരുന്നത്. ഏറ്റവും കൂടുതൽ പരീക്ഷാർത്ഥികൾ മലപ്പുറം ജില്ലയിലായിരുന്നു. 55359 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. കുറവ് വയനാട് ജില്ലയിലാണ്. 9353 പേര്‍. കൂടുതൽ കുട്ടികൾ പരിക്ഷ എഴുതിയത് സെന്‍റ് മേരീസ് എച്ച്.എസ്.എസ് പട്ടം സ്കൂളിലായിരുന്നു. മുഴുവന്‍ എ പ്ലസ് 28450 പേർക്കാണ്. കൂടുതൽ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ് . 4283 പേര്‍.
ഉച്ചയ്ക്ക് 12 മുതൽ മൊബൈൽ ആപ്പുകളായ PRD Live, SAPHALAM 2022, iExaMS, വെബ്‌സൈറ്റുകളായ prd.kerala.gov.in, results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.kite.kerala.gov.in എന്നിവയിൽ ഫലം ലഭിക്കും.

