മഹാരാഷ്ട്ര മന്ത്രിയും മുതിർന്ന ശിവസേന നേതാവുമായ ഏക് നാഥ് ഷിൻഡെ 12 ശിവസേന എംഎൽഎമാരുമായി ഗുജറാത്തിലെ സൂറത്തിലുള്ള ഒരു റിസോർട്ടിലേക്ക് മാറിയതായി റിപ്പോർട്ട്. ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി എംഎല്‍എമാര്‍ ബിജെപിയില്‍ ചേക്കേറുമെന്നാണ് സൂചനകള്‍.കഴിഞ്ഞ ദിവസം നടന്ന മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വോട്ട് മറിച്ചതിന് പിന്നാലെയാണ് വിമതരെ കാണാതായത്. കൂടുതല്‍ ശിവസേന എംഎല്‍എമാരെ ഗുജറാത്തിലേക്ക് കടത്താനുള്ള നീക്കങ്ങളും നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നാടകീയ നീക്കങ്ങള്‍ക്കിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ശരദ് പവാറിന്റെ നേതൃത്വത്തില്‍ ഏക്‌നാഥ് ഷിന്‍ഡെയെ അനുയയിപ്പിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.മുംബൈയിൽ നിന്ന് മാറി നിൽക്കുന്ന ഏക് നാഥ് ഷിൻഡെയുമായി ശിവസേന നേതൃത്വത്തിന് ബന്ധപ്പെടാനാകുന്നില്ലെന്നാണ് വിവരം. ഷിൻഡെയുടെ ഫോൺ ‘പരിധിക്ക് പുറത്താണ്’. എൻസിപി- കോൺഗ്രസ്- എൻസിപി സഖ്യമായ മഹാവികാസ് അഘാഡി സർക്കാരിന് തലവേദനയാകുകയാണ് ഏക്നാഥ് ഷിൻഡെയുടെ ഈ നീക്കം. താനെയിലെ ശിവസേനയുടെ പ്രമുഖനേതാക്കളിലൊരാളാണ് ഏക് നാഥ് ഷിൻഡെ. താനെ മേഖലയിൽ ശിവസേനയെ കെട്ടിപ്പടുക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചയാൾ കൂടിയാണ് ഷിൻഡെ. സേനയുടെ ജനപ്രിയനേതാക്കളിലൊരാളായ ഷിൻഡെ, 2014-ൽ മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷനേതാവായിരുന്നു. ബിജെപിയുമായി വഴിപിരിഞ്ഞ ശേഷം പ്രതിപക്ഷനേതൃപദവി വിശ്വാസത്തോടെ പാർട്ടി ഏൽപിച്ചതും ഷിൻഡെയെത്തന്നെ. പിന്നീട് എൻസിപി – കോൺഗ്രസ് – സഖ്യം മഹാവികാസ് അഘാഡി സർക്കാർ രൂപീകരിച്ചപ്പോൾ നഗരവികസന, പൊതുമരാമത്ത് വകുപ്പാണ് ഷിൻഡെയ്ക്ക് നൽകിയത്. സൂറത്തിലെ മെറിഡിയന്‍ ഹോട്ടലില്‍ തമ്പടിച്ചിട്ടുള്ള ശിവസേന വിമതര്‍ക്കൊപ്പം ചില സ്വതന്ത്ര എംഎല്‍എമാരുമുണ്ട്. ഇതിനിടെ ഷിന്‍ഡെ ഉടന്‍ മാധ്യമങ്ങളെ കാണുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരേ സമയം ശിവസേനയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും എംഎല്‍എമാരെ അടര്‍ത്തിയെടുക്കുന്നതിനുള്ള തന്ത്രങ്ങളിലാണ് ബിജെപി ക്യാമ്പ്‌തന്നെ അകറ്റി നിര്‍ത്തുന്നുവെന്ന പരാതിയിലാണ് ഷിന്‍ഡെ നേതൃത്വവുമായി ഇടഞ്ഞത്.