ഒളവണ്ണ: ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ച ശേഷം ശരിയായ രീതിയില്‍ പുനനര്‍നിര്‍മിക്കാഞ്ഞതിനാല്‍ യാത്ര ചെയ്യാനാവാതെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ മാമ്പുഴക്കാട്ട് മീത്തല്‍ റോഡ്. എട്ടു മാസം മുന്‍പാണ് ജപ്പാന്‍ കുടിവെള്ളത്തിനായി റോഡ് വെട്ടിപ്പൊളിച്ചിരുന്നത്. കാലവര്‍ഷം വന്നതോട് കൂടി കിടങ്ങിലെ മണ്ണ് മുഴുവന്‍ ഒലിച്ച്‌പോയി റോഡിന്റെ നടുവിലായി വലിയൊരു ഗര്‍ത്തമായി മാറിയിരിക്കുകയാണ്. 400 മീറ്ററോളമാണ് റോഡ് ഇത്തരത്തില്‍ ബൈക്ക് യാത്രക്കാര്‍ക്കോ ഓട്ടോറിക്ഷക്കോ പൊലും പോകാനാവാതെ സഞ്ചാര യോഗ്യമല്ലാതായത്.
പ്രദേശവാസികള്‍ക്ക് അസുഖം വന്നാല്‍ പോലും ആശുപത്രിയിലെത്തിക്കാന്‍ ഇപ്പോള്‍ ഈ റോഡിലൂടെ കഴിയില്ല എന്നാണ് നാട്ടുകാരുടെ പരാതി.