Kerala

കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പയ്യോളി (കോഴിക്കോട്)∙ ദേശീയപാത ഇരിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വടകര നഗരസഭാ പാർക്കിനു സമീപം കോരപറമ്പത്ത് ശ്രീധരൻ – നാരായണി ദമ്പതികളുടെ ഏക മകൻ ആർ.ടി.ശ്രീനാഥ് (34) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ അവന്യയ്ക്ക് (28) കൈയ്ക്ക് പരുക്കേറ്റു. രണ്ടു വയസ്സുള്ള മകൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

രാവിലെ 8.30ന് ആയിരുന്നു അപകടം. ശ്രീനാഥും കുടുംബവും എറണാകുളത്തുനിന്നു വരികയായിരുന്നു. നാലു വർഷം മുൻപുണ്ടായ ബൈക്ക് അപകടത്തിൽ ശ്രീനാഥിന്റെ ഇടതു കാൽപാദം മുറിച്ചു മാറ്റിയിരുന്നു. വടകരയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!