ഓള്‍ കേരള പെറ്റ് ഷോപ്പ് അസോസിയേഷന്‍ കോഴിക്കോട് ജില്ല ഫിഷറീസ് ലൈസന്‍സ് ക്യാമ്പ് കുന്ദമംഗലം വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. പെറ്റ് ഷോപ്പുകള്‍ നടത്തുന്നവരെ ഫിഷറീസ് ലൈസന്‍സിന് കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ലൈസന്‍സ് ക്യാമ്പ് സംഘടിപ്പിച്ചത്.
ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ്മായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ ക്യാമ്പില്‍ പങ്കെടുത്തു. സാന്‍ഡോ കോടഞ്ചേരി സ്വാഗതം പറഞ്ഞ പരിപാടിയില്‍ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ കെ സി നൗഷാദ് ഉദ്ഘാടനം നിര്‍വഹിച്ചു. കോഴിക്കോട് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സുനീര്‍.വി., മെര്‍ലിന്‍, ദാവൂദ് കുന്ദമംഗലം തുടങ്ങിയവര്‍ ക്ലാസെടുത്തു. ജയശങ്കര്‍ ,ബാബുമോന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.