മാതാപിതാക്കളെന്ന് അവകാശവാദമുന്നയിച്ചെത്തിയ മധുര സ്വദേശികളായ ദമ്പതികളോട് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസയച്ച് നടൻ ധനുഷ്.
തങ്ങളുടെ ബയോളജിക്കല്‍ മകനാണ് ധനുഷ് എന്നാണ് മധുര സ്വദേശികളുന്നയിച്ച വാദം അവസാനിപ്പിക്കണമെന്നും അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ 10 കോടി നഷ്ടപരിഹാരം നല്‍കണമെന്നുമാണ് നോട്ടിസില്‍ പറയുന്നത്.ധനുഷിന്റെയും പിതാവ് കസ്തൂരിരാജയുടെയും അഭിഭാഷകന്‍ ഹാജ മൊയിതീനാണ് ദമ്പതികള്‍ക്ക് നോട്ടിസ് നല്‍കിയത്.
ദമ്പതികളുന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്നും അതാ താരത്തിന്റെ പ്രശസ്തിയെ ബാധിക്കുന്നതിനാൽ മാപ്പ് പറയണമെന്നുമാണ് ധനുഷിന്റെയും പിതാവിന്റെയും ആവശ്യം.
ആരോപണത്തില്‍ മാപ്പ് പറയണമെന്നും ഇത് നിഷേധിച്ചുകൊണ്ട് പരസ്യമായി പത്രക്കുറിപ്പ് ഇറക്കണമെന്നും നേരത്തെയും ധനുഷും പിതാവും ആവശ്യപ്പെട്ടിരുന്നു.