National News

തമിഴ്‌നാട്ടില്‍ കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ബിഎ 4 സ്ഥിരീകരിച്ചു

തമിഴ്‌നാട്ടില്‍ ചെങ്കല്‍പേട്ട സ്വദേശിക്ക് ഒമിക്രോണ്‍ ബിഎ 4 വകഭേദം സ്ഥിരീകരിച്ചു. രാജ്യത്ത് രണ്ടാമതാണ് ഈ കൊവിഡ് വകഭേദം സ്ഥിരീകരിക്കുന്നത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി. ആരോഗ്യവകുപ്പ് മന്ത്രി എം എ സുബ്രഹ്‌മണ്യന്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ചെന്നൈയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ചെങ്കല്‍പേട്ട് ജില്ലയിലെ നാവാലൂര്‍ സ്വദേശിയാണ് രോഗബാധ സ്ഥിരീകരിച്ചയാള്‍.

ഇതിന് മുന്‍പ് ഹൈദരാബാദിലായിരുന്നു ആദ്യത്തെ ഒമിക്രോണ്‍ ബിഎ 4 ബാധ സ്ഥിരീകരിച്ചത്. ഇയാള്‍ മേയ് 9ന് ദക്ഷിണാഫ്രിക്കയില്‍നിന്നും എത്തിയതാണ്. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!