National News

കോവിഡ് അനാഥരാക്കിയ കുട്ടികളെ ഏറ്റെടുത്ത് പഞ്ചാബ്; പ്രതിമാസം 1500 രൂപ പെൻഷനും സൗജന്യ വിദ്യാഭ്യാസവും നൽകും

കോവിഡ്​ കാരണം മാതാപിതാക്കളെ നഷ്​ടമായ കുട്ടികൾക്ക്​ പ്രതിമാസം 1500 രൂപ സാമൂഹ്യ സുരക്ഷ പെൻഷനായി നൽകാൻ പഞ്ചാബ്​ സർക്കാർ തീരുമാനിച്ചു. ഈ കുഞ്ഞുങ്ങൾക്ക് ബിരുദതലം വരെ​ സൗജന്യ വിദ്യാഭ്യാസവും നൽകും. അത്താണിയെ നഷ്​ടപ്പെട്ട കുടുംബങ്ങൾക്ക്​ സാമ്പത്തിക സഹായം നൽകാനും തീരുമാനമായി. ജൂ​ൈല ഒന്ന്​ മുതൽ ആനുകൂല്യങ്ങൾ നൽകി തുടങ്ങും.

അനാഥർക്ക് 21 വയസ്സ് തികയുന്നതുവരെയും ഗൃഹനാഥരെ നഷ്​ടമായവരുടെ കുടുംബങ്ങൾക്ക് മൂന്ന് വർഷത്തേക്കും ആനുകൂല്യങ്ങൾ ലഭ്യമാക്കും. അതിനുശേഷം സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്​ അറിയിച്ചു.

കോവിഡ്​ മഹാമാരി മൂലം അനാഥരായ കുഞ്ഞുങ്ങൾക്കും ഗൃഹനാഥനെ നഷ്​ടമായ കുടുംബത്തിലെ കുഞ്ഞുങ്ങൾക്കും സർക്കാർ സ്​ഥാപനങ്ങളിലാകും വിദ്യാഭ്യാസ സൗകര്യം ഒരുക്കുക. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്​ടമായ ആ കുഞ്ഞുങ്ങളുടെ വളർത്തച്ഛൻ ആകേണ്ടത്​ സർക്കാറിന്‍റെ ഉത്തരവാദിത്വമാണെന്ന്​ മുഖ്യമന്ത്രി അമരീന്ദർ സിങ്​ പറഞ്ഞു.

കോവിഡ് ബാധിതർക്ക് 51,000 രൂപ ഗ്രാന്‍റ്​ നൽകുന്ന ആശീർവാദ്​ പദ്ധതിക്ക്​ ജൂലൈ ഒന്നിന്​ തുടക്കമാകും. ഇവർക്ക്​ സംസ്ഥാന സ്മാർട്ട് റേഷൻ കാർഡ് പദ്ധതി പ്രകാരം സൗജന്യ റേഷനും സർബത്ത് സേഹത്ത് ബിമ യോജനയ്ക്ക് കീഴിൽ ഇൻഷൂറൻസ്​ കവറേജ് ലഭിക്കുമെന്നും സർക്കാർ അറിയിച്ചു.

ദുരിതബാധിതരായ കുടുംബാംഗങ്ങൾക്ക് ‘ഘർ ഘർ റോസ്‌ഗാർ ടെ കരോബാർ മിഷൻ’ കീഴിൽ അനുയോജ്യമായ ജോലി കണ്ടെത്താൻ സർക്കാർ സഹായിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!