Kerala News

പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കുന്ന കാര്യത്തില്‍ കര്‍ശന നിബന്ധനകളുമായി പാർട്ടി സെക്രട്ടേറിയറ്റ്

സിപിഎം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കുന്ന കാര്യത്തില്‍ കര്‍ശന നിബന്ധനകളുമായി പാർട്ടി സെക്രട്ടേറിയറ്റ്. പാര്‍ട്ടിയുടെ കര്‍ശന നിയന്ത്രണം മന്ത്രിമാരുടെ കാര്യത്തില്‍ ഉണ്ടായിരിക്കുമെന്നാണ് സിപിഎം നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രൈവറ്റ് സെക്രട്ടറിമാരുടേയും മറ്റ് പേഴ്സണൽ സ്റ്റാഫുകളുടേയും കാര്യത്തില്‍ കര്‍ശനമായ നിലപാട് സ്വീകരിക്കുന്നത്.

പാര്‍ട്ടി അംഗങ്ങളായ, പാര്‍ട്ടിയോട് അടുത്ത ബന്ധമുള്ളവരെ പ്രൈവറ്റ് സെക്രട്ടറിമാരാക്കണമെന്നാണ് തീരുമാനം. ഇത്തരം നിയമനങ്ങള്‍ പാര്‍ട്ടിയുടെ അനുമതിയോടെ നടത്താന്‍ പാടുള്ളു എന്ന കര്‍ശന നിര്‍ദേശം ഉണ്ട്.

പേഴ്‌സണല്‍ സ്റ്റാഫുകളായി എടുക്കുന്നവരെ സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടാകണമെന്നും നിർദേശമുണ്ട്. പശ്ചാത്തലം പരിശോധിച്ചതിന് ശേഷം മാത്രമെ പേഴ്‌സണല്‍ സ്റ്റാഫായി നിയമനം നല്‍കാവു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഡെപ്യൂട്ടേഷനില്‍ സ്റ്റാഫിലേക്ക് വരുമ്പോള്‍ പ്രായപരിധി 51 വയസായിരിക്കണം എന്നും നിര്‍ദ്ദേശമുണ്ട്. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റാണ് ഇതു സംബന്ധിച്ച നിലപാട് സ്വീകരിച്ചത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!