ഈ മഹാമാരികാലം ഏത് വിധേനയും അതിജീവിക്കാനുള്ള ശ്രെമത്തിലാണ് ഓരോരുത്തരും അതിനിടയിൽ സ്വന്തം ജീവൻ പണയം വെച്ചും ആരോഗ്യപ്രവർത്തന മേഖലയിൽ പ്രവർത്തിക്കുന്ന ഒരുപാട് ഒട്ടനവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്.അത്തരത്തിൽ ഒരു പെൺകരുത്താണ് ഫാത്തിമ ജസ്ലിൻ. ഇപ്പോൾ കോവിഡ് ടെസ്റ്റ് ചെയ്യാനുള്ള രോഗികളെ കൊണ്ട് പോകുന്നതിനുള്ള ആംബുലൻസ് ഓടിക്കുന്ന തിരക്കിലാണ് ജെസ്‌ലിൻ.
ആംബുലൻസ് ഉണ്ടോ സധാ പ്രവർത്തിക്കാൻ ഇവിടെ ഒരു പെൺ കരുത്തുണ്ട്. ഏത് സമയത്തും പ്രവർത്തിക്കാനായി ഞാൻ 100 ശതമാനം റെഡി എന്നാണ് ജെസ്ലിന്റെ അഭിപ്രായം കോഴിക്കോട് കുന്ദമംഗലം സ്വദേശിയും വാർഡ് 23 ലെ മെമ്പറും കൂടിയാണ് ജെസ്‌ലിൻ. ശിഹാബ്തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലെ ആംബുലൻസ് ആണ് ജെസ്‌ലിൻ ഇപ്പോൾ ഓടിക്കുന്നത്. വാർഡിലെ ആന്റിജൻ, ആർ ടി പി സി ആർ ടെസ്റ്റിനായുള്ള ആളുകളെയും ,കൂടാതെ മറ്റ് രോഗ ബാധിതരെയും കൊണ്ട് പോകുന്നതിനായി ജെസ്‌ലിൻ കഠിന പ്രയത്‌നം ചെയ്യുന്നു. ആംബുലൻസ് ഡ്രൈവിങ് മാത്രമല്ല ജെസ്ലിന്റെ പ്രവർത്തനം ഭക്ഷണകിറ്റ് എത്തിച്ച് നൽകുന്നതിനും വീടുകൾ അണുനാശിനി ചെയ്യുന്നതിനും മുൻ പന്തിയിലാണിവർ
കുടുംബശ്രീ എ ഡി എസ് ആയാണ് പൊതുപ്രവർത്തന രംഗത്തേക്ക് ജെസ്‌ലിൻ ഇറങ്ങുന്നത്. പാലിയേറ്റിവ് പ്രവർത്തനത്തിൽ ജെസ്‌ലിൻ ആദ്യമേ പ്രവർത്തിച്ച് വരുന്നുണ്ട്