കുന്ദമംഗലം: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29-ാം രക്തസാക്ഷിത്വ ദിനം കുന്ദമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ആചരിച്ചു. രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി സദ്ഭാവന പ്രതിജ്ഞ ചെയ്തു. ഡി സി സി ജനറല്‍ സെക്രട്ടറി വിനോദ് പടനിലം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് ബാബു നെല്ലൂളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ജന. സെക്രട്ടറി എ.ഹരിദാസന്‍, മണ്ഡലം വൈസ് പ്രസിഡണ്ട് സി പി രമേശന്‍, സുബ്രഹ്മണ്യന്‍ കോണിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.