രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ മെയ് 25 മുതല്‍ പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ യാത്രികര്‍ക്കുള്ള പൊതുനിര്‍ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കി. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ഇന്നലെ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ മെയ് 25ന് ആരംഭിക്കുമെന്ന് അറിയിച്ചത്.
വിമാന യാത്രികര്‍ മാസ്‌ക് ഉള്‍പ്പെടെയുള്ള സുരക്ഷാ കവചങ്ങള്‍ ധരിച്ച് മാത്രമേ വിമാനത്താവളങ്ങളില്‍ എത്താന്‍ പാടുള്ളൂ, പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ യാത്ര ഒഴിവാക്കണം, ഉയര്‍ന്ന ശരീരോഷ്മാവ് ഉള്ള യാത്രക്കാരെ എയര്‍പോര്‍ട്ട് ടെര്‍മിനലിനകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയില്ല. പക്ഷേ അവര്‍ക്ക് യാത്രാ തീയതി മാറ്റാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. ആഭ്യന്തര വിമാനസര്‍വ്വീസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമായും മൊബൈലില്‍ ഉണ്ടായിരിക്കണം. ആരോഗ്യ സേതുവില്‍ ഗ്രീന്‍ മോഡ് അല്ലാത്തവര്‍ക്ക് വിമാനത്താവളത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല. എന്നാല്‍ 14 വയസ്സിന് താഴെ ഉള്ള കുട്ടികള്‍ക്ക് ആരോഗ്യസേതു നിര്‍ബ്ബന്ധമല്ല, വിമാനത്താവളത്തില്‍ എത്താനുള്ള സൗകര്യം ഒരുക്കേണ്ടത് സംസ്ഥാനക്കാരാണെന്നാണ് മാര്‍ഗരേഖയില്‍ പറയുന്നത്. സ്വന്തം വാഹനമോ, അല്ലെങ്കില്‍ തെരെഞ്ഞെടുക്കപ്പെട്ട ടാക്സി, പൊതു ഗതാഗത സംവിധാനങ്ങളെ മാത്രമേ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളു. തുടങ്ങിയ നിര്‍ദേശങ്ങളാണ് വ്യോമയാന മന്ത്രാലയം പുറത്തിറക്കിയത്.