കോഴിക്കോട്: ജനിച്ചു വളര്‍ന്ന നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന ഫാഷിസത്തിന്റെ മനുഷ്യത്വത്തിന് നേരെയുള്ള കടന്നുകയറ്റം തുടരുമ്പോള്‍ മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കുന്നതിനെ ബാലറ്റിലൂടെ പ്രതിരോധിക്കണമെന്ന് ഐ.എസ്.എം സംസ്ഥാന നേതൃസംഗമം പറഞ്ഞു. രാജ്യത്തിന് പ്രതീക്ഷ നല്‍കുന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണി അധികാരത്തില്‍ വരിക എന്നത് നാടിന്റെ മഹത് പൈതൃകവും പാരമ്പര്യവും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ മതേതര ജനാധിപത്യ വിശ്വാസികളുടെയും ലക്ഷ്യമാകണം. സത്യസന്ധതയും വിശ്വാസ്യതയും കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി ചൂണ്ടുവിരലില്‍ പുരട്ടപ്പെടുന്ന മഷി രാഷ്ട്രീയ രംഗത്തെ സദാചാര മൂല്യങ്ങളുടെ ശക്തമായ വീണ്ടെടുപ്പിനുള്ളത് കൂടിയാവണമെന്നും സംഗമം ആഹ്വാനം ചെയ്തു.
പ്രസിഡണ്ട് ശരീഫ് മേലേതില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ കെ.എം.എ അസീസ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ബരീര്‍ അസ് ലം , ഭാരവാഹികളായ റഹ് മത്തുല്ല സ്വലാഹി പുത്തൂര്‍, യാസര്‍ അറഫാത്ത് , ശിഹാബ് തൊടുപുഴ, ശംസീര്‍ കൈതേരി , സൈദ് മുഹമ്മദ് കുരുവട്ടൂര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ഹാഫിദുര്‍റഹ്‌മാന്‍ മദനി ( കോഴിക്കോട് സൗത്ത്) ശമീര്‍ വാകയാട് (കോഴിക്കോട് നോര്‍ത്ത് ) തന്‍സീര്‍ സ്വലാഹി ( മലപ്പുറം ഈസ്റ്റ്) അബ്ദുല്ലത്വീഫ് തിരൂര്‍ ( മലപ്പുറം വെസ്റ്റ്) ഫാരിഷ് കൊച്ചി (എറണാകുളം)എം.എം ഇഖ് ബാല്‍ (പാലക്കാട്)മുഹമ്മദ് അക് റം (കണ്ണൂര്‍)അക് ബര്‍ അലി (തൃശൂര്‍) സന്‍സില്‍ സലീം (ആലപ്പുഴ) സജിന്‍ വടശ്ശേരിക്കോണം ( തിരുവനന്തപുരം) തുടങ്ങിയവര്‍ പ്രസംഗിച്ചു.