ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തില്‍ എത്തുന്ന ഭിന്നശേഷിക്കാരും അവശരുമായ വോട്ടര്‍മാരെ സഹായിക്കുന്നതിനായി ജില്ലയിലെ ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍മാര്‍. ജില്ലയിലെ 2230 പോളിംങ്ങ് ബൂത്തുകളില്‍ 4460 വളണ്ടിയര്‍മാരാണ് സഹായത്തിനായി എത്തുന്നത്. ജില്ലയിലെ 153 എന്‍ എസ് എസ് യൂണിറ്റുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാര്‍ക്ക് ജില്ല ഇലക്ഷന്‍ ട്രെയിനിങ്ങ് ടീം ഞായറാഴ്ച പരിശീലനം നല്‍കി.
ഉദ്ഘാടനം എഡിഎം കെ അജീഷ് നിര്‍വഹിച്ചു. ജില്ല സാമുഹ്യ നീതി ഓഫീസര്‍ അഞ്ജുമോഹന്‍ അധ്യക്ഷത വഹിച്ചു.
തെരഞ്ഞെടുപ്പ് ദിവസം രാവിലെ മുതല്‍ വൈകീട്ട് വരെ നിയോഗിക്കപ്പെട്ട ബൂത്തുകളില്‍ വളണ്ടിയര്‍മാര്‍ സേവനം ചെയ്യും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ മികവാര്‍ന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിനുള്ള അംഗീകാരമായാണ് ഈ പൊതു തെരഞ്ഞെടുപ്പിലും കുട്ടികള്‍ക്ക് സേവനം ചെയ്യാന്‍ അവസരം നല്‍കിയത്. ജില്ലാ സാമൂഹ്യനീതി വകുപ്പുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം.
സി ആര്‍ സി ഡയറക്ടര്‍ ഡോ റോഷന്‍ ബിജിലി മുഖ്യ പ്രഭാഷണം നടത്തി. അസി നോഡല്‍ ഓഫീസര്‍ (ട്രെയിനിങ്ങ് സെല്‍) കെ ഷെറീന, ട്രെയിനിങ് കോ ഓര്‍ഡിനേറ്റര്‍ പി കെ മുരളീധരന്‍, മാസ്റ്റര്‍ ട്രെയിനര്‍ എം ബൈജു എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി. എന്‍ എസ് എസ് ജില്ല കോ ഓര്‍ഡിനേറ്റര്‍മാരായ എസ് ശ്രീചിത്ത്, എം കെ ഫൈസല്‍, നോഡല്‍ ഓഫീസര്‍മാരായ സില്ലി ബി കൃഷ്ണ്‍, മനോജ് കൊളോറ, സുനിത ആര്‍, പി എം സുമേഷ് എന്നിവര്‍ സംസാരിച്ചു.