കുന്ദമംഗലം:കുടിവെള്ള പൈപ്പ് പൊട്ടി ജലം റോഡില്‍ ഒഴുകുന്നു. കുന്ദമംഗലം ഐ എ എം ഗേറ്റിന് സമീപം ചേരുചാല്‍ ഭാഗത്തെ വാട്ടര്‍ അതേറിറ്റിയുടെ പൈപ്പ് ആണ് പൊട്ടിയത്. ഇതുമൂലം ധാരാളം വെള്ളമാണ് പാഴാകുന്നത്. വേനല്‍ക്കാലത്ത് ശുദ്ധ ജലം കിട്ടാതാകുമ്പോള്‍, റോഡിലൂടെ ഒഴുകുന്നത് ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് പാഴാകുന്നത്. കഴിഞ്ഞ കുറെ കാലങ്ങളായി പലയിടങ്ങളിലായി ഇടയ്ക്കിടെ പൈപ്പ് പൊട്ടുന്ന പതിവ് കാഴ്ച നാം കാണുന്നു. പതിമംഗലം ഭാഗത്ത്, കുന്ദമംഗലം ഭാഗത്ത് മുക്കം റോഡ് ഭാഗത്ത് ഇങ്ങനെ പല സ്ഥലത്തും പൈപ്പ് പൊട്ടിയിട്ട് മാറ്റാത്ത അവസ്ഥ നമുക്ക് കാണാന്‍ കഴിയുന്നുണ്ട്. പെരുങ്ങളം എംഎല്‍എ റോഡില്‍ മാസങ്ങളായി പൈപ്പ് ലീക്ക്. പൈപ്പ് പൊട്ടിയ ഉടന്‍ നാട്ടുകാര്‍ വിവരം അധികൃതരെ അറിയിച്ചങ്കിലും ഇതുവരെ ഒരു നടപടി സ്വീകരിച്ചിട്ടില്ല.