Kerala News

ഗുണ്ട ആക്രമണം :മുഖ്യപ്രതികളായ ഗുണ്ടാ നേതാവിനെയും സഹായിയെയും കൊണ്ട് തെളിവെടുപ്പ് നടത്തി

കോഴിക്കോട് കോയ റോഡ് ബീച്ചിലെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് യുവാവിനെ ബൈക്കിലെത്തി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ മുഖ്യപ്രതികളായ മാത്തോട്ടംസ്വദേശി റസ്സൽബാബു എന്ന അമ്പാടിബാബു അരക്കിണർസ്വദേശി ഹാരിസ് എന്നിവരെയാണ് വെള്ളയിൽ പോലീസ് ഇൻസ്പെക്ടർ ജി ഗോപകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസും എ സി പി ടി.ജയകുമാറിൻ്റെ കീഴിലുള്ള സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ചേർന്ന് തെളിവെടുപ്പ് നടത്തിയത്.

കഴിഞ്ഞ ഫെബ്രുവരി 27ന് പുലർച്ചെ കോയ റോഡ് പള്ളിക്ക് സമീപം സൃഹുത്തുമൊത്ത് സംസാരിച്ചു നിൽക്കുമ്പോൾ ബൈക്കിലെത്തിയ ഗുണ്ടാസംഘം മാരകായുധങ്ങളുമായി യുവാവിനെകൊല്ലാൻശ്രമിക്കുകയായിരുന്നു.ജില്ലയിലെ സ്വർണ്ണ കടത്ത്,ഒറ്റ നമ്പർ ലോട്ടറി നടത്തുന്ന ഗുണ്ടാ നേതാവ് റസൽബാബു തൻ്റെ സംഘത്തിലുള്ളവർക്ക് ലഹരി വസ്തുക്കൾ നൽകിയാണ് ഇത്തരം കുറ്റകൃത്യത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. സ്വർണ്ണ കള്ളക്കടത്ത് സംഘങ്ങൾ തമ്മിലുള്ള കുടി പകയാണ് ഈ ആക്രമണത്തിന് പിന്നിലെന്നും പോലീസ്കരുതുന്നു.
2003 ലെ പ്രമാദമായ നടക്കാവ് ജയശ്രീബാങ്ക് കവർച്ച ഉൾപ്പെടെ പതിനാലോളം മോഷണ,മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ് അമ്പാടിബാബു.ഇതോടെ കേസിൽനാലുപേർ അറസ്റ്റിലായി.പ്രതികളെ കസ്റ്റഡിയിൽ ചോദ്യംചെയ്തതിൽ ഒളിവിൽ കഴിയുന്ന ബാക്കിയുള്ളവരെകുറിച്ചും ആക്രമണം ആസൂത്രണം ചെയ്തയാളെ കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.അവരെ ഉടൻ പിടി കൂടുമെന്ന് പോലീസ്അറിയിച്ചു.സംഭവ സ്ഥലത്തെത്തിച്ചും,പ്രതികൾ ഗൂഢാലോചന നടത്തിയ സ്ഥലങ്ങളിലുംമറ്റും കൊണ്ട്പോയി തെളിവെടുപ്പ് നടത്തി.
കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം പ്രതിയുടെ വീട്ടിൽനിന്നും കണ്ടെടുത്തു.കൃത്യംനടത്തിയതിന് ശേഷം തമിഴ്നാട്ടിലേക്ക് കടന്നപ്രതികൾ അവിടെനിന്നും മുബൈയിലേക്ക് കടക്കുകയായിരുന്നു.പോലീസ്പിൻതുടർന്ന് പിടികൂടുമെന്ന് ഉറപ്പായപ്പോൾ കീഴടങ്ങുകയായിരുന്നു.മുമ്പ് അറസ്റ്റിലായ റംഷിഹാദിനെ മറ്റൊരു കവർച്ചാകേസിലേക്ക് തൃശൂർ പോലീസ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.ഗുണ്ടാപ്രവർത്തനങ്ങളെ കർശനമായി നേരിടുന്നതിനായി പോലീസ്നടപടി സ്വീകരിച്ചുവരികയാണ്.

ഡൻസാഫ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്, കെ.അഖിലേഷ്,ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,ജിനേഷ് ചൂലൂർ,അർജ്ജുൻ അജിത്ത്,ഷഹീർ പെരുമണ്ണ,സുമേഷ് ആറോളി,വെള്ളയിൽ പോലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ് ഐ റസൽരാജ്,SCPOറെനീഷ് മഠത്തിൽ സി പി ഒ റെജു,ദീപുഎന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!