ഡിവൈഎഫ്‌ഐ സെമിനാറിൽ പങ്കെടുത്തില്ലെങ്കിൽ കുടുംബശ്രീ അംഗങ്ങൾക്ക് പിഴ ഈടാക്കുമെന്ന് ഭീഷണി.ചിറ്റാർ പഞ്ചായത്തിലെ പത്താം വാർഡിലെ കുടുംബശ്രീ വാട്സ് ആപ്പ് ഗ്രൂപ്പിലെ ശബ്ദ സന്ദേശമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.ചിറ്റാറിലെ കുടംബശ്രീ സിഡി എസ് ചെയർ പേഴ്‌സനാണ് വാട്‌സ് ആപ് ഗ്രൂപ്പിൽ സന്ദേശം അയച്ചത്. ചിറ്റാറിൽ ഇന്ന് പി.കെ ശ്രീമതി പങ്കെടുക്കുന്ന സെമിനാറിൽ എല്ലാ കുടുംബശ്രീ ഗ്രൂപ്പിൽ നിന്നും 5 പേർ വീതം പങ്കെടുക്കണം. ഇല്ലെങ്കിൽ 100 രൂപ പിഴ ഈടാക്കുമെന്നാണ് സന്ദേശം.
ലിംഗ പദവിയും ആധുനിക സമൂഹവും എന്ന വിഷയത്തിലാണ് ഡിവൈഎഫ്‌ഐ സെമിനാർ. ‘ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ചിറ്റാർ ടൗണിൽ വച്ചാണ് സെമിനാർ ഉദ്ഘാടനം നടക്കുന്നത്. സെമിനാറില്‍ പങ്കെടുക്കാന്‍ സെറ്റ് സാരിയും മറൂൺ ബ്ലൗസും ധരിച്ച് എത്തണമെന്നാണ് ശബ്ദ സദേശത്തിലൂടെ എ ഡി എസ് അംഗം ആവശ്യപ്പെടുന്നത്.
രാഷ്ട്രീയമില്ലാത്ത സംഘടനയാണ് കുടുംബശ്രീ. അതിൽ വിവിധ രാഷ്ട്രീയ നിലപാടുള്ള സ്ത്രീകളുണ്ട്. അതുകൊണ്ട് തന്നെ ഡിവൈഎഫ്‌ഐ സെമിനാറിൽ പങ്കെടുക്കാതിരുന്നാൽ പിഴ ഈടാക്കുമെന്ന ഭീഷണിക്കെതിരെ പരതികൾ ഉയരുന്നുണ്ട്.