National News

ഓക്‌സിജൻ ഇല്ലേ മരങ്ങൾ വെച്ച് പിടിപ്പിക്കൂ; കങ്കണയുടെ ട്വീറ്റിനെതിരെ വ്യാപക വിമർശനം

കോവിഡ്​ രണ്ടാം തരംഗത്തെത്തുടർന്ന്​ രാജ്യത്ത്​ ഓക്​സിജന്​ വലിയ ക്ഷാമം നേരിടുന്നതിനിടെ ബോളിവുഡ്​ നടി കങ്കണ റണാവത്ത്​ പങ്കുവെച്ച ട്വീറ്റിന്​ നേരെ വിമർശനവുമായി സമൂഹമാധ്യമങ്ങൾ.
കങ്കണ ട്വീറ്റ്​ ചെയ്​തതിങ്ങനെ: ”ആർക്കെങ്കിലും ഓക്​സിജൻ അപര്യാപ്​തത അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇ​തൊക്കെ ചെയ്യണം. മരങ്ങൾ വെച്ചുപിടിപ്പിക്കുകയാണ് ഓക്​സിജൻ ക്ഷാമത്തിനുള്ള​ സ്ഥിരമായ പരിഹാരം. അതിനുപറ്റുന്നില്ലെങ്കിൽ മരങ്ങൾ മുറിക്കാതിരിക്കുക. അല്ലെങ്കിൽ വസ്​ത്രങ്ങളെ പുന​രുപയോഗം ചെയ്യുക. വേദിക്​ ഭക്ഷണശീലം തുടങ്ങുക, പ്രകൃതിസൗഹൃദമായി ജീവിക്കുക. ഇവ സ്ഥിരമായ പരിഹാരമല്ലെങ്കിലും ഇപ്പോഴിത്​ സഹായിക്കും. ജയ്​ ശ്രീറാം”.

എന്നാൽ ഇതിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർത്തി നിരവധി പേർ രംഗത്തെത്തി.ഐ.സി.യുവിൽ ഓക്​സിജനായി ഡോക്​ടർമാർ മരം നട്ടുപിടിപ്പിക്കണോ എന്നും കങ്കണയുടേത്​ തലച്ചോറില്ലാത്ത നി​ർദേശമാണെന്നും​ നിരവധി പേർ മറുപടി നൽകി. ജനങ്ങൾ പ്രാണവായുവിനായി കേഴു​േമ്പാഴുള്ള കങ്കണയുടെ അഭിപ്രായ പ്രകടനം മണ്ടത്തരവും രോഗികളെ പരിഹസിക്കുന്നതുമാണെന്ന്​ നിരവധി പേർ മറുപടിയായി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!