കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാരാന്ത്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം.ശനി, ഞായര്‍ ദിവസങ്ങളിലാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തിലാണ് തീരുമാനങ്ങള്‍.രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനും കൂടുതൽ സെക്‌ടർ ഓഫീസർമാരെയും പൊലീസിനെയും നിയമിക്കും. കണ്ടെയിൻമെന്റ് സോണിന് പുറത്ത് സാധാരണ കടകൾ ഒൻപത് മണി വരെയാക്കും. സർക്കാർ ഓഫീസുകളിൽ പകുതിപേർ മാത്രം ജോലി ചെയ്‌താൽ മതിയാകും. സ്വകാര്യ മേഖലയിലും വർക് ഫ്രം ഹോം സംവിധാനം നടപ്പാക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു.24, 25 തീയതികളില്‍ അവശ്യസര്‍വീസുകള്‍ മാത്രമാകും അനുവദിക്കുക. ജനങ്ങള്‍ പൊതുഇടങ്ങളില്‍ ഇറങ്ങുന്നത് നിയന്ത്രിക്കുക എന്നതിന്റെ ഭാഗമായാണ് രണ്ട് ദിവസം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം.വാക്സിന്‍ സ്വീകരിക്കാനുള്ള തിരിക്കൊഴിവാക്കണം. ആളുകള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ വാക്സിന്‍ വിതരണത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ ക്രമീകരിക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.