പശ്ചിമ ബംഗാളില്‍ അവസാന രണ്ട് ഘട്ട തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തിയേക്കും. ഏഴും എട്ടും ഘട്ടങ്ങളായിരിക്കും ഒരുമിച്ച് നടത്തുക. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിര്‍ദേശം പരിഗണിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. പ്രത്യേക നിരീക്ഷകര്‍ കമ്മീഷന് റിപ്പോര്‍ട്ട് നല്കി. തൃണമൂല്‍ കോണ്‍ഗ്രസ് ഇതേ വിഷയത്തില്‍ നല്കിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളിയിരുന്നു. പിന്നീട് രണ്ട് പ്രാവശ്യം പാര്‍ട്ടി ഈ ആവശ്യം മുന്നോട്ടു വച്ചു. സുരക്ഷാ ക്രമീകരണം പാലിക്കാമെങ്കില്‍ ഒറ്റഘട്ടമായി നടത്തുന്നതില്‍ തെറ്റില്ലെന്ന് നിരീക്ഷകര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്..
ഇന്ന് ഉച്ചയ്ക്ക് അന്തിമ തീരുമാനം കൈക്കൊള്ളും.
പശ്ചിമ ബംഗാൾ തെരെഞ്ഞെടുപ്പ്; അവസാന രണ്ട് ഘട്ട തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തിയേക്കും

