Local

സ്പ്രിംഗ്‌ളര്‍ വിവാദം; മുഖ്യമന്ത്രിക്ക് പിന്തുണയുമായി സിപിഐഎം

സ്പ്രിംക്‌ളര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പൂര്‍ണ പിന്തുണയുമായി സിപിഐഎം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ ശക്തമായി മുന്നോട്ട് പോകണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അപിപ്രായപ്പെട്ടു. മാധ്യമങ്ങളില്‍ ഒരു വിഭാഗവും ഉത്തരവാദിത്വം മറന്ന് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ ആരോപിക്കുന്നു.

സംസ്ഥാന സെക്രട്ടേറിയറ്റില്‍ നടന്ന ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും പൂര്‍ണപിന്തുണ സിപിഎം സംസ്ഥാന ഘടകം നല്‍കിയത്. ഇന്ന് നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്തിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കുക പോലും ചെയ്യേണ്ടി വന്നില്ല.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!