കുന്ദമംഗലം: കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനില്‍ ലിഫ്റ്റ് പ്രവര്‍ത്തന സജ്ജമായില്ല. നാലുമാസം മുമ്പാണ് മിനി സിവില്‍ സ്റ്റേഷനില്‍ ലിഫ്റ്റ് സ്ഥാപിച്ചത്. ലൈസന്‍സ് ലഭ്യമാക്കിയെങ്കിലും ലിഫ്റ്റ് പ്രവര്‍ത്തിക്കാനുള്ള വൈദ്യുതി ലഭ്യമാകാത്തതാണ് ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്തത്. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി വൈദ്യുതി ലഭിമാക്കിയിട്ടുണ്ട് എന്നാല്‍ ലിഫ്റ്റ്’, ഫയര്‍ സിസ്റ്റം എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ വേറെ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കേണ്ടതുണ്ട്. ഇത് ലഭിക്കാത്തത് കാരണമാണ് ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്തത്. അഞ്ചു നിലകളുള്ള നിലവില്‍ സ്റ്റേഷനില്‍ കെ.എസ്.ഇ.ബി, കൃഷിഭവന്‍. എക്‌സൈസ് ഓഫീസ് തുടങ്ങിയ പ്രധാനപ്പെട്ട ഓഫീസുകളെല്ലാം മുകള്‍ നിലകളിലാണ് പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരും സിവില്‍ സ്റ്റേഷനിലെത്തുന്നവരും ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തത് കാരണം വളരെ പ്രയാസത്തിലാണ്. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച എത്രയും പെട്ടന്ന് പ്രവര്‍ത്തന സജ്ജമാക്കണമെന്നാണ് ഇവരുടെ ആവശ്യം.
വൈദ്യുതി ലഭിച്ചില്ല; കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനില്‍ ലിഫ്റ്റ് പ്രവര്‍ത്തന സഞ്ജമായില്ല
