Trending

കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടാനുള്ള ഉത്തരവില്‍ ഒപ്പിട്ട് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്

സാമ്പത്തിക പരിഷ്കരണ നടപടികൾ തുടരുന്നതിനിടെ അധികച്ചെലവിന്‍റെ പേരിൽ
അമേരിക്കൻ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടുന്ന ഉത്തരവിൽ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഒപ്പിട്ടു. എന്നാൽ ഉത്തരവിനെതിരെ നിയമപോരാട്ടത്തിനുള്ള സാധ്യത ഉണ്ട്.വിദ്യാഭ്യാസവകുപ്പ് പിരിച്ചുവിടുന്നതിന് നേരത്തെ തന്നെ ട്രംപ് ഭരണകൂടം നടപടി തുടങ്ങിയിരുന്നു. വകുപ്പിന്‍റെ പ്രവർത്തനം പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നീക്കം. പൊതുവിദ്യാഭ്യാസത്തിനായി ധാരാളം പണം ചെലവിടുമ്പോൾ അത് ഉപയോഗിക്കുന്ന വിദ്യാർഥികളുടെ എണ്ണം കുറവാണെന്നായിരുന്നു സർക്കാരിന്‍റെ പക്ഷം. ഈ നീക്കത്തിന്‍റെ തുടർച്ചയായാണ് ഉത്തരവിൽ പ്രസിഡന്‍റ് ഒപ്പിട്ടിരിക്കുന്നത്. ഉത്തരവിന് പ്രസിഡന്‍റ് അംഗീകാരം നൽകിയതോടെ വകുപ്പ് പൂർണമായി അടച്ചുപൂട്ടാനുള്ള പദ്ധതികളാണ് സർക്കാർ ആലോചിക്കുന്നത്. തീരുമാനം നടപ്പാകുന്നതോടെ വിദ്യാർഥികൾക്കുള്ള വായ്പയും സ്കോളർഷിപ്പുകളും ഇല്ലാതാകും.
ഇതിനൊപ്പം വകുപ്പിലെ ജീവനക്കാരും കൂട്ടപ്പിരിച്ചുവിടൽ ഭീഷണി നേരിടുന്നുണ്ട്. എന്നാൽ ഉത്തരവ് നടപ്പാക്കുന്നതിന് നിയമനിർമാണം അനിവാര്യമാണ്. ഇതിനാവശ്യമായ ഭൂരിപക്ഷം നേടുകയാണ് സർക്കാരിന് മുന്നിലുള്ള പ്രതിസന്ധി.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!