പാലക്കാട് കല്‍മണ്ഡപത്ത് വീട്ടമ്മയെ പട്ടാപ്പകൽ കെട്ടിയിട്ട് 57 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഒന്നരലക്ഷം രൂപയും കവര്‍ന്ന കേസിൽ മുഖ്യ പ്രതികളായ തൗഫീഖ്, വിമൽ, ബഷീറുദ്ദീൻ എന്നിവർ അറസ്റ്റിൽ.
വീട്ടുടമസ്ഥന്റെ മെഡിക്കൽ ഷോപ്പിലെ ജീവനക്കാരനായ തൗഫീഖാണ് കവർച്ചയുടെ മുഖ്യ സൂത്രധാരൻ.
ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ 11 മണിയോടെ പ്രതിഭാനഗര്‍ സെക്കന്റ് സ്ട്രീറ്റിലെ അന്‍സാരിയുടെ വീട്ടിൽ ഓട്ടോയിൽ മൂന്ന് പേരെത്തി. വെള്ളം ആവശ്യപ്പെട്ട സംഘം വീട്ടിലേക്ക് കയറി അൻസാരിയുടെ ഭാര്യ ഷഫീനയെ ആക്രമിച്ച് കെട്ടിയിട്ട് സ്വര്‍ണ്ണാഭരണങ്ങളും പണവും കവർന്നു. തുടർന്ന് വീട്ടിൽ നിർത്തിയിട്ട ബൈക്കുമായാണ് സംഘം മടങ്ങിയത്.
ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നേരത്തെ 4 പ്രതികള്‍ വലയിലായത്. ഇവരെ ചോദ്യം ചെയ്തതിലൂടെ മുഖ്യ പ്രതികളെ കുറിച്ച് സൂചന ലഭിച്ചു.
കേസിലെ മുഖ്യ ആസൂത്രകനായ തൗഫീഖ് അൻസാരിയുടെ മെഡിക്കൽ ഷോപ്പിൽ 7 വർഷമായി ജീവനക്കാരനാണ് . വീട്ടിൽ സ്വർണവും പണവും എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നറിയാവുന്ന തൗഫീഖ് തന്റെ സുഹൃത്തുക്കളുമായി കവർച്ച പ്ലാൻ ചെയ്യുകയായിരുന്നു.