National

പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയില്‍ സന്ദര്‍ശനത്തിനായി എത്തുന്നു

ബെംഗളൂരു: കര്‍ണാടകയില്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു. മാര്‍ച്ച് 25ാം തീയതി മോദി കര്‍ണാടകയില്‍ എത്തും. ചിക്കബല്ലാപുര്‍, ബെംഗളൂരു, ദാവന്‍ഗെരെ എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. ഈ വര്‍ഷം ഇത് ഏഴാം തവണയാണ് മോദി കര്‍ണാടകയില്‍ എത്തുന്നത്.

മാര്‍ച്ച് 25 ന് രാവിലെ ഹിന്ദുസ്ഥാന്‍ എയറനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) വിമാനത്താവളത്തില്‍ പ്രധാനമന്ത്രി എത്തും. തുടര്‍ന്ന്, ശ്രീ മധുസുദനന്‍ സായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് റിസര്‍ച്ചിന്റെ ഉദ്ഘാടന കര്‍മം നിര്‍വഹിക്കാനായി ചിക്കബല്ലപുരിലേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം പുറപ്പെടും.

ഉച്ചയ്ക്ക് ശേഷം ബെംഗളൂരുവിലേക്ക് തിരിക്കുന്ന മോദി വൈറ്റ്ഫീല്‍ഡ് മെട്രോ ലൈന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്, മെട്രോ ട്രെയിനില്‍ റൈഡ് നടത്തും. ഡല്‍ഹിയിലേക്ക് പോകാന്‍ ശിവമോഗയിലേക്ക് പോകുന്നതിന് മുമ്പ് ദാവന്‍ഗെരെയിലേക്ക് തിരിക്കുന്ന മോദി അവിടെവെച്ച് നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. ഇതോടെ ഈ വര്‍ഷം കര്‍ണാടകയില്‍ വെച്ച് നടക്കുന്ന മോദിയുടെ ഏഴാമത്തെ സന്ദര്‍ശനം ആയിരിക്കും ഇത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!