National News

വിവാഹിതയോടൊപ്പം ഒളിച്ചോടി; യുവാവിന്റെ മൂക്ക് മുറിച്ച് യുവതിയുടെ അച്ഛനും സഹോദരങ്ങളും

വിവാഹിതയായ യുവതിയോടൊപ്പം ഒളിച്ചോടിയ യുവാവിന്റെ മൂക്ക് മുറിച്ചു. സംഭവത്തിൽ യുവതിയുടെ അച്ഛനും സഹോദരങ്ങളുമടക്കം അറസ്റ്റിൽ. സംഭവത്തിന്റെ വീഡിയോ ഇവർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.

രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം നടന്നത്. 25 കാരനായ ഹമീദ് ഖാൻ യുവതിയുമൊത്ത് ജനുവരിയിലാണ് ഒളിച്ചോടിയത്. തുടർന്ന് ഇവർ താമസിച്ചിരുന്ന അജ്മീറിലെ
വീട്ടിൽ അതിക്രമിച്ചു കയറിയ അച്ഛനും സഹോദരങ്ങളും യുവാവിനെ താടി കൊണ്ട് പോകുകയായിരുന്നു എന്ന് ഹമീദ് നൽകിയ പരാതിയിൽ പറയുന്നു. പിന്നീട് യുവാവിനെ ക്രൂരമായിആക്രമിച്ച് മൂക്ക് മുറിച്ചു മാറ്റുകയായിരുന്നു. ശേഷം പ്രതികൾ ഇയാളെ വഴിയിൽ ഉപേക്ഷിച്ചു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ഹമീദ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!