Kerala News

ലോക ജലദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം നാളെ

ലോക ജലദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10.30ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ഭൂജലം അദൃശ്യതയിൽനിന്ന് ദൃശ്യതയിലേക്ക് എന്ന വിഷയത്തിൽ അധിഷ്ഠിതമായാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങിൽ ജല വിഭവ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് അധ്യക്ഷത വഹിക്കും. കേന്ദ്ര ഭൂജല ബോർഡ് റീജീയണൽ ഡയറക്ടർ ഡോ. എ. സുബ്ബരാജ് മുഖ്യ പ്രഭാഷണം നടത്തും. ഭൂജല വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, ഡയറക്ടർ ആൻസി ജോസഫ്, മണ്ണ് പര്യവേഷണ വകുപ്പ് ഡയറക്ടർ എസ്. സുബ്രഹ്‌മണ്യൻ, പ്ലാനിങ് ബോർഡ് കൃഷി വിഭാഗം മേധാവി എസ്.എസ്. നാഗേഷ്, നബാർഡ് മുൻ ചീഫ് ജനറൽ മാനേജർ ജോൺ കുര്യൻ, ഐ.ഡി.ആർ.ബി. ചീഫ് എൻജിനിയർ ആർ. പ്രിയേഷ് തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിനു ശേഷം ഭൂജലവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സെമിനാറും നടക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!