Kerala News

10 സ്ഥാനാര്‍ത്ഥികള്‍ക്കും ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍;കേരള കോണ്‍ഗ്രസിന്റെ ചിഹ്ന പ്രതിസന്ധി ഒഴിയുന്നു

കേരള കോണ്‍ഗ്രസിന്റെ 10 സ്ഥാനാര്‍ത്ഥികള്‍ക്കും ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ചിഹ്നമായി അനുവദിച്ചു കിട്ടും.ഇതോടെ പിജെ ജോസഫ് വിഭാഗം കേരളാ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം സംബന്ധിച്ചുള്ള പ്രതിസന്ധി ഒഴിയുന്നു.

ചങ്ങനാശേരിയില്‍ ട്രാക്ടര്‍ ചിഹ്നം ആവശ്യപ്പെട്ട ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്യുലര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബേബിച്ചന്‍ മുക്കാടിന്റെ പത്രിക സ്വതന്ത്ര വിഭാഗത്തിലേക്ക് പരിഗണിച്ചതോടെയാണ് കേരള കോണ്‍ഗ്രസിനു മുന്നിലെ പ്രതിസന്ധി ഒഴിഞ്ഞത്.

കേരള കോണ്‍ഗ്രസിലെ എല്ലാ സ്ഥാനാര്‍ത്ഥികളും ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകനെയാണ് ചിഹ്നമായി ചോദിച്ചത്. എന്നാല്‍ ചങ്ങനാശേരിയില്‍ സ്ഥാനാര്‍ത്ഥി വിജെ ലാലിയും ഇന്ത്യന്‍ സെക്യുലര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബേബിച്ചന്‍ മുക്കാടനും ട്രാക്ടര്‍ ആവശ്യപ്പെട്ടതോടെ നറുക്കെടുപ്പ് ആവശ്യമായി വന്നിരുന്നു.

എന്നാല്‍ ഇതിനിടെ ബേബിച്ചന്‍ മുക്കാടന്‍ നല്‍കിയ പത്രിക വരാണാധികാരി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കത്തും സീലും മറ്റ് രേഖകളും ഹാജരാക്കാത്തതാണ് കാരണം. അതേസമയം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സമര്‍പ്പിച്ച ഹര്‍ജി വരണാധികാരി സ്വീകരിക്കുകയും ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!