വിഷുവിന് വിഷരഹിത പച്ചക്കറി എന്ന ചിന്തയുമായി സിപിഐഎം. കുന്ദമംഗലം ലോക്കലിലെ ചാത്തൻകാവ് വയലിൽ ചാത്തൻകാവ് ഈസ്റ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടത്തുന്ന സംയോജിത കൃഷിയുടെ വിത്തിടൽ ഉദ്ഘാടനം ചെയ്തു. പാർട്ടി ഏരിയ കമ്മിറ്റി അംഗം സ. എം എം സുധീഷ് കുമാർ ആണ് പരിപാടിയുടെയും ഉദ്ഘാടനം നിർവഹിച്ചത്. കെ അനിൽകുമാർ അധ്യക്ഷനായി ലോക്കൽ കമ്മറ്റി മെമ്പർമാരായ കെ സുരേഷ് ബാബു, പി പി ഉണ്ണികൃഷ്ണൻ എന്നിവർ പരിപാടിയിൽ സംസാരിച്ചു. എ കെ മുരളീധരൻ സ്വാഗതവും, കെ വി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
വിഷുവിന് വിഷരഹിത പച്ചക്കറി ; സിപിഐഎം കുന്ദമംഗലം സംയോജിത കൃഷിയുടെ വിത്തിടൽ ഉദ്ഘാടനം നിർവഹിച്ചു

